21-Feb-2018 (Wed)
 
 
 
കുന്ദമംഗലം: പടനിലം പാലത്തിനു മുകളില്‍ കാറ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്ദമംഗലം മുപ്പറമ്മല്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ ഫിനു ഫാത്തിമ (10) ആണ് മരിച്ചത്. സഹോദരി ഫിദ ഫാത്തിമ, അമ്മാവന്‍ അഫ്‌സല്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കോഴിക്കോട്: ബേക്കറിയില്‍ നിന്നും വാങ്ങിയ ജെല്ലി മിഠായി കഴിച്ച നാലു വയസ്സുകാരന്‍ മരിച്ചു. കാപ്പാട് പാലോട്ട് കുനി യൂസഫലിയാണ് മരിച്ചത്. മാതാവ് സുഹറാബി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് പുതിയ ബസ്റ്റാന്റിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ ജെല്ലി മിഠായ കഴിച്ച ഇരുവരും വീട്ടിലെത്തിയപ്പോള്‍ വയറിളക്കവും ശര്‍ദ്ദിയും ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ യൂസുഫലി മരിച്ചു. ജെല്ലിയിലെ വിഷമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ എന്നാണ് പോലീസിന്റെ നിലപാട്.
കൂടരഞ്ഞി: വാക്കുതര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടയാളെ ലോറി കയറ്റി കൊന്നു. മരഞ്ചാട്ടി കുമരഞ്ചേരി ഹസ്സന്‍(48) ആണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ചതഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ്മണിയോടെ മരഞ്ചാട്ടിയിലിയിരുന്നു സംഭവം. ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ വാക്കു തര്‍ക്കം തടയാനെത്തിയതായിരുന്നു ഹസ്സന്‍. ഇതോടെ ലോറി ജീവനക്കാര്‍ ഹസ്സനുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ ഹസ്സന്റെ ദേഹത്തുകൂടെ ലോറി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലോറിക്കുമുകളില്‍ പിടിച്ചു കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അല്‍പം മുന്നോട്ട് നീങ്ങിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലേക്ക് അടുപ്പിച്ച് ഹസ്സനെ നിലത്തു വീഴ്ത്തി. തുടര്‍ന്ന് ഹസ്സന്റെ ദേഹത്തുകൂടെ ലോറി ഓടിച്ച് കയറ്റുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്
ഓമശ്ശേരി: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെച്യാട് തറോല്‍ പാറക്കല്‍ ആസിഫിന്റെ മകള്‍ ഫാത്തിഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ തെച്യാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിഹ ആസിഫിന്റെ പിതാവ് കോയക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ടിപ്പര്‍ ഇടിച്ചു വീഴ്തിയത്. തിരുവമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ എതിര്‍ ദിശയിലൂടെ ബസ്സ് വന്നതിനെ തുടര്‍ന്ന് ടിപ്പര്‍ ഇടത്തോട്ട് വെട്ടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിഹ മരിച്ചിരുന്നു. പരുക്കേറ്റ കോയ ചികിത്സയിലാണ്. ടിപ്പറുകളുടെ പരക്കം പാച്ചിലി
                    
പുതുപ്പാടി: കൊറിയയില്‍ ഏഷ്യന്‍ ഗെയിംസ് പുരോഗമിക്കുമ്പോള്‍ പുതുപ്പാടിയിലും ആഘോഷം. ഗെയിംസില്‍ പുതുപ്പാടി കുപ്പായക്കോട് സ്വദേശി റോബിന്‍ ഉലഹന്നാന്റെ നേട്ടമാണ് മലയോരത്തെ ആഹ്ലാദത്തിലാക്കിയത്. റോബിന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ തുഴച്ചില്‍ സംഘം ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തപ്പോള്‍ റോബിന്റെ കുടുംബത്തിന് സ്വപ്‌ന സാക്ഷാല്‍കാരം. കുപ്പായക്കോട് മുട്ടില്‍പാറ പനച്ചിതാനത്ത് ഉലഹന്നാന്റെ മകന്‍ റോബിന്‍ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ആര്‍മയിലാണ്. ഹൈദറാബാദിലെ ജോലിസ്ഥലത്തുനിന്നാണ് ഇന്ത്യന്‍ ടീമിനൊപ്പം ഉത്തരകൊറിയയിലേക്ക് പോയത്. സിംഗിള്‍ സ്‌കള്‍സ് റോവിംഗില്‍ 5 മിനുറ്റും 51 സെക്കന്റും കൊണ്ടാണ് രണ്ടുകിലോമീറ്റര്‍ തുഴഞ്ഞെത്തി റോബിന്‍ ഉള്‍പ്പെട്ട സംഘം ഇന്ത്യക്ക് അഭിമാനമായത്.
 
 
 

All rights reserved | Website developed and maintained by Zyonz Technologies