29-Mar-2020 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
പൂനൂര്‍: ഉണ്ണികുളം ഗവ. ആയുര്‍വേദ കേന്ദ്രത്തിന്റെ സഹകരണത്തോടെ കാന്തപുരം തണല്‍ സ്വയം സഹായ സംഘം സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മരുന്ന് വിതരണവും ജൂലൈ 27 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ നടക്കും. ഫോണ്‍: 9645712967.
 
കോഴിക്കോട്: 2019 മാര്‍ച്ചി മാസത്തിലെ റേഷന്‍ സാധനങ്ങള്‍ ഏപ്രില്‍ 3 വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
താമരശ്ശേരി: ജില്ലാ സമ്മര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ആറിന് തുടങ്ങും. കോഴിക്കോട് ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പുതുപ്പാടി സ്പോര്‍ട്സ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രോ ബോള്‍, സൈക്ലിംഗ്, റെഗ് ബി, മൗണ്ടനീയറിങ്, ടെന്നീസ് ബോളിബോള്‍ എന്നീ ഇനങ്ങള്‍ക്ക് വേണ്ടി 20 ദിവസം നീണ്ടു നില്‍ക്കുന്ന കോച്ചിംഗ് ക്യാമ്പ് പുതുപ്പാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും സമീപ പ്രദേശത്തും ആയി നടത്തുന്നു. എല്ലാദിവസവും രാവിലെ 7 മണി മുതല്‍ 9 മണി വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ വിദഗ്ധ കോച്ചുമാരുടെ സേവനം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9447197014 (ക്യാമ്പ് കോര്‍ഡിനേറ്റര്‍ ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍). എട്ട് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
 
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രി സൗജന്യ മൂത്രാശയകല്ല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനുംസൗജന്യമാണ്. ആസ്റ്റര്‍ മിംസിലെ യൂറോളജി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. യൂറോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ.സൂര്‍ദാസ് ആര്‍, ഡോ. അഭയ് ആനന്ദ്, ഡോ. ജിതിന്‍ ലാല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മൂത്രാശയകല്ല് സംബന്ധമായരോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടിവന്നേക്കാവുന്ന ലാബ്‌ടെസ്റ്റുകള്‍ക്കുംശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അപ്പോയന്‍മെന്റ് ബുക്ക്‌ചെയ്യുന്നതിനും 9562881177 എന്ന നമ്പരില്‍ വിളിക്കുക.
 
താമരശ്ശേരി: താമരശ്ശേരി സപര്യ ആയുര്‍വേദ ക്ലിന്ക്കും തേറ്റാമ്പുറം ഗ്രാമീണ വായനശാലയും സംയുക്തമായി മാര്‍ച്ച് 24 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ പള്ളിയറക്കാവ് ക്ഷേത്രഹാളില്‍ ആയുര്‍വേദ ബോധവല്‍കരണ ക്ലാസ്സും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. സ്ത്രീ രോഗങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സും രോഗ പരിശോധനയും ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ പരിശോധനയും ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ 24 ന് രാവിലെ 8.30 മുതല്‍ 10.30 വരെ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895268651 എന്ന നമ്പറുമായി ബന്ധപ്പെടുക.
 
കോഴിക്കോട്‌: സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും അതിലുപരി കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യ വിനിമയങ്ങള്‍ സാധ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും കുട്ടികളുള്ള രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ പങ്കുചേരാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് മുമ്പ് പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2378920.
 
പേരാമ്പ്ര ചെറുവണ്ണൂര്‍ വടകര റോഡില്‍ ചെറുവണ്ണൂരിനും പന്നിമുക്കിനുമിടയില്‍ മാര്‍ച്ച് 12 മുതല്‍ ബി എം പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
താമരശ്ശേരി: ചുങ്കം നേത്ര ഫൌണ്ടേഷന്‍ കണ്ണാശുപത്രിയില്‍ മാര്‍ച്ച് 11 മുതല്‍ 31 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 20ന് ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിഗ്, മാര്‍ച്ച് 23ന് ഗ്ലുക്കോമ സ്‌ക്രീനിംഗ് പ്രമേഹം, കാഴ്ചമങ്ങള്‍, എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ കണ്ണിനുള്ളില്‍ ഞരമ്പുകള്‍ സൂക്ഷ്മമായി പരിശോധന സൗജന്യമായി ചെയ്തു കൊടുക്കുന്നു. സേവനം ലഭ്യമാക്കാന്‍ വിളിക്കേണ്ട നമ്പര്‍ 8606023293.
 
മാവൂര്‍: കൂളിമാട് റോഡില്‍ അത്തോളി താഴം ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 5 മുതല്‍ പ്രവൃത്തി കഴിയുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കും. മുക്കം അരീക്കോട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രാ വാഹനങ്ങള്‍ കൂളിമാട് നിന്നും ചിറ്റാരിപിലാക്കില്‍ - അരയങ്കോട്-കൈത്തോട്ടിമുക്ക് - മാവൂര്‍ വഴിയും ടിപ്പര്‍ ലോറികളും മറ്റു വലിയ വാഹനങ്ങളും മാവൂര്‍ പുല്‍പ്പറമ്പ് - നായര്‍ക്കുഴി വഴിയും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11 ന് നടത്താനിരുന്ന ഫയല്‍ അദാലത്തിന്റെ വേദി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2722215.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies