02-Jul-2020 (Thu)
 
 
 
1 2 3 4 5 6 7 8 9 10
 
കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ എംപ്ലോയ്ബിലിറ്റി സെന്ററില്‍ ഏപ്രില്‍ ആറിന് രാവിലെ 10.30 ന് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു, പ്രായപരിധി ഇല്ല), ഡാറ്റ മൈനിംങ്ങ് എഞ്ചിനീയര്‍, ഫുള്‍ സ്റ്റാക്ക് ഡവലപ്പര്‍ (യോഗ്യത: ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, എം സി എ, പ്രായപരിധി 26 വയസ്സ്), സെയില്‍സ് പ്രോഡക്ട് ഇവാഞ്ചലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ സക്‌സസ് മാനേജര്‍ (യോഗ്യത: ബിരുദം, പ്രായപരിധി 26 വയസ്സ്). ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabiltiycetnre.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 6 ന് രാവിലെ 10.30 ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370178.
 
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സി സി പി കോഴ്സ് 2019 നായി ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി എച്ച് എം എസ് (അധ്യാപന പരിചയം അഭികാമ്യം). താല്‍പര്യമുളളവര്‍ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.
 
രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വയസ് കവിയാത്ത പത്താം ക്ലാസ്സോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ രണ്ട് പേരെ വീതം കോഴിക്കോട് ജില്ലയിലെ ഓരോ വികസന ബ്ലോക്കുകളിലും റിപ്പോര്‍ട്ടിംഗ് പരിജ്ഞാനമുള്ള രണ്ടു പേരെ ജില്ലാ ഓഫീസിലുമായി നിയമിക്കും. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടര്‍, റിപ്പോര്‍ട്ടിംഗ് ജോലികള്‍ അറിയുന്നവര്‍, എന്‍ എസ് എസ്, എന്‍ സി സി, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണയുണ്ട്. റഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. താല്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് മുന്‍പായി www.nyks.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയോ സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസില്‍ നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍: 0495 2371891.
 
ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പഞ്ചകര്‍മ്മ തെറാപിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രായം 18 നും 40 നും മദ്ധ്യേ. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ഭട്ട് റോഡിലുളള ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 0495 2382314.
 
ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ പ്ലാന്‍ പദ്ധതി രൂപീകരണം, വിശകലനം അടക്കമുളള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് ഐ ടി വിദഗ്ദ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പരിചയ സമ്പന്നമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ ടി വിദഗ്ദ്ധന്‍ യോഗ്യതകള്‍ ബി ടെക്/ ഡിപ്ലോമ ഇന്‍ ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ് (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡാറ്റാ അനാലിസിസിലുളള പരിചയം അഭികാമ്യം). പ്രതിമാസ ശമ്പളം 20,000 രൂപ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യതകള്‍ ഡി സി എ (മലയാളം ആന്‍ഡ് ഇംഗ്ലീഷ് ടൈപ്പിംഗ്, ഡാറ്റാ എന്‍ട്രി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) പ്രതിമാസം 15,000 രൂപ. താല്പര്യമുളളവര്‍ ഫെബ്രുവരി 20 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 
സൗദി അറേബ്യയിലെ അല്‍ മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി 21ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcmou@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, ഫോണ്‍: 0471 2329440/ 41/ 42/ 43/ 45.
 
ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ് സി/ ജി എന്‍ എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ ഇ എല്‍ റ്റി എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോറിങ് അല്ലെങ്കില്‍ ഒ ഇ റ്റി ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. ഐ ഇ എല്‍ റ്റി എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന്് ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം. ആദ്യബാച്ചിന് 2019 ജനുവരി 9 ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എന്‍ എച്ച് എസ് അപേക്ഷ കവര്‍ ലറ്റര്‍, മറ്റു അനുബന്ധ രേഖകള്‍ സഹിതം rm@norkarosto.net എന്ന മെയിലില്‍ ജനുവരി ആറിനു മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.norkarosto.net, ഫോണ്‍: 1800 425 3939.
 
കോഴിക്കോട്: ഗവ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസി പ്രൊഫസറുടെ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. ബി ടെക്, എം ടെക് യോഗ്യത ഉള്ളവര്‍ക്ക് ജനുവരി 4 ന് രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 0495 2383220.
 
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ എസ് ബി വൈ(സെന്‍ട്രലി സ്‌പോണ്‍സേഡ് സ്‌കീം) പദ്ധതിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖം നടക്കും. യോഗ്യത ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18 നും 36 നും മധ്യേ.
 
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ കിംഗ് അബ്ദുളള യൂണിവേഴ്സിറ്റി (പ്രിന്‍നസ് നൗറ യൂണിവേഴ്സിറ്റി), റിയാദ് ആശുപത്രിയിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 2019 ജനുവരി 14,15,16,17,18 തീയതികളില്‍ മുംബൈ യിലാണ് ഇന്റര്‍വ്യൂ. വെബ്സൈറ്റ്: www.odepc.kerala.gov.in.
 
1 2 3 4 5 6 7 8 9 10
 
 
 

All rights reserved | Website developed and maintained by Zyonz Technologies