24-Mar-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ. മെഡിക്കല്‍ കോളജ് കോഴിക്കോട് ആര്‍ എസ് ബി വൈക്ക് കീഴില്‍ ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ഈ മാസം 23 ന് നടത്താനിരുന്ന സ്റ്റാഫ് നേഴ്സ് നിയമനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
 
കോഴിക്കോട്: 2018 ജൂലൈ അഞ്ചിന് കൊടിയത്തൂര്‍ പഞ്ചായത്ത് ഹാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി സ്വീകരിച്ച അപേക്ഷകളിന്‍മേല്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഈ മാസം 27 ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ / സര്‍ട്ടിഫിക്കറ്റിന്റെ വില സഹിതം ഹാജരാവണമെന്ന് കോഴിക്കോട് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കോഴിക്കോട്: കുടുംബശ്രീയുടെ പുത്തന്‍ കാല്‍വയ്പ്പായി കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാള്‍ ഈ മാസം 24 ന് രാവിലെ 11 മണിക്ക് വയനാട് റോഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫാമിലി കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ ടീച്ചറും മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട് ഉദ്ഘാടനം മന്ത്രി എ സി മൊയ്തീനും നിര്‍വഹിക്കും. മിനി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ടി പി രാമകൃഷ്ണനും കഫേ റസ്റ്റോറന്റ് മന്ത്രി എ കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്യും. ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ചടങ്ങില്‍ വെബ് സൈറ്റ് ലോഞ്ചിംഗ് ചലചിത്ര താരം സുരഭി ലക്ഷ്മി നിര്‍വഹിക്കും. ജില്ലയിലെ എം പി, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. യൂണിറ്റി ഗ്രൂപ്പ് പ്രസിഡന്റ് കെ ബീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി ഉത്പാദന വിപണന സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് സ്ത്രീ സൗഹൃദ മാള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
 
എന്‍ എച്ച് 66 കോഴിക്കോട് ബൈപ്പാസില്‍ കോരപുഴ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കൊയിലാണ്ടി മുത്താമ്പി അഞ്ചാം പീടിക റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൊയിലാണ്ടിയില്‍ നിന്നും അഞ്ചാം പീടിക വഴി പേരാമ്പ്രയിലേക്ക് പോകുന്ന വാഹനങ്ങള്‍ കാളിയത്ത് മുക്കില്‍നിന്നും പുത്തുപ്പട്ട മുക്കുവഴി കൂനംവള്ളികാവിലേക്കും പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടണ്‍ിയിലേക്ക് പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: ആത്മ ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസിലേക്ക് ജില്ലാ ടെക്നോളജി മാനേജര്‍മാരുടെ നിയമനത്തിനായി 27 ന് രാവിലെ 10 മണിക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചതായി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
 
കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കോഴിക്കോട് കോര്‍പറേഷന്‍, വയോമിത്രം എന്നിവയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള അദാലത്ത് ടാഗോര്‍ ഹാളില്‍ ഈ മാസം 23ന് നടക്കും. മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നും അദാലത്തില്‍ പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചിട്ടുള്ളവര്‍ അന്ന് രാവിലെ 9.30ന് ടാഗോര്‍ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895341180, 9349668889.
 
കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി, ന്യൂറോ & സ്‌പൈന്‍ സര്‍ജറി, പ്ലാസ്റ്റിക് & മൈക്രോ വാസ്‌കുലര്‍ സര്‍ജറി, ഇ എന്‍ ടി, ഓറല്‍ & മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി എന്നീ വിഭാഗങ്ങള്‍ സംയുക്തമായി മെഡിക്കല്‍/ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നവംബര്‍ 21 മുതല്‍ 24 വരെ നടത്തുന്നു. മുഖംവേദന, കഴുത്ത്‌വേദന, പുറംവേദന, കടുത്ത കാലുവേദന, കയ്യിലും കാലിലും ഉള്ള തരിപ്പ്, നട്ടെല്ലിലെ മുഴകള്‍, തലച്ചോറിലെ മുഴകള്‍, തലവേദന, അപസ്മാരം, ചെവിവേദന, തലകറക്കം, കയ്യിലും കാലിലും ഉള്ള വിറയല്‍, ചലന ശേഷിക്കുറവ്, അനിയന്ത്രിതമായ ചലനം, ഉറക്കത്തോടനുബന്ധിച്ചുള്ള തകരാറുകള്‍, താടിയെല്ലിനകത്തുള്ള മുഴ എന്നിങ്ങനെയുള്ള രോഗങ്ങള്‍ മൂലം വിഷമതകള്‍ അനുഭവിക്കുവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടാതെ താടിയെല്ലിന്റെയും മോണയുടെയും ആകൃതി ക്രമീകരിക്കല്‍, ചെവിയുടെ വൈകല്യങ്ങള്‍ ക്രമീകരിക്കല്‍, തലമുടി വച്ചുപിടിപ്പിക്കല്‍, മൂക്കിന്റെ ജന്മനാ ഉള്ള വൈകല്യങ്ങള്‍ ക്രമീകരിക്കല്‍, മൂക്കിന്റെ സൈസ് കുറയ്ക്കല്‍, മൂക്കിന്റെ അഗ്രഭാഗം കൂര്‍മ്മിക്കല്‍, മൂക്കിന്റെ വളവ് നിവര്‍ത്തല്‍, തീപൊള്ളലേറ്റ ഭാഗങ്ങള്‍ ക്രമീകരിക്കല്‍, മുറിവുകള്‍ ക്രമീകരിക്കല്‍, മുച്ചിറി വൈകല്യങ്ങള്‍, അണ്ണാക്കിന്റെ ക്രമീകരണം എന്നിവ പ്ലാസ്റ്റിക്, മൈക്രോ വാസ്‌കുലര്‍, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറികളിലൂടെ രൂപഭംഗി വരുത്താന്‍ ആഗ്രഹിക്കുവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കന്‍സള്‍ട്ടേഷന് പുറമെ കുറഞ്ഞ നിരക്കില്‍ ലാബ് ടെസ്റ്റ്, എം ആര്‍ഐ/ സി ടി/ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, മറ്റ് പരിശോധനകള്‍ എന്നിവ ലഭ്യമാക്കുന്നു. സര്‍ജറി ആവശ്യമുള്ളവര്‍ക്ക് ചാര്‍ജുകളില്‍ ഗണ്യമായ കുറവ് അനുവദിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 04962701800, 9447425267, 9745010025.
 
പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പാലേരി നിയോജകമണ്ഡലത്തിലേക്ക് ഈ മാസം 29 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത ദിവസം നിയോജകമണ്ഡലത്തിലെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
 
കോഴിക്കോട്: 1998 ജനുവരി ഒന്ന് മുതല്‍ (പുതുക്കേണ്ട മാസം 10/97) 2018 ഒക്ടോബര്‍ 31 (പുതുക്കേണ്ട മാസം 8/18) വരെ കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. ആയതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായോ www.employment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അസുഖം മൂലവും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത/ രാജി വെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ മാര്‍ക്ക് ലിസ്റ്റ്/ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ ടി സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഡിസംബര്‍ 31 വരെ ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാനടപടിയുടെ ഭാഗമായോ/ മന:പൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies