21-May-2019 (Tue)
 
 
 
1 2 3 4 5 6 7 8 9 10
 
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എംബിബിഎസ്/ പിജി ഡിപ്ലോമ/ പിജി ഡിഗ്രിയും ട്രാവന്‍കൂര്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. പിജി ഡിപ്ലോമ/ പിജി ഡിഗ്രി ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓഫിസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത, വയസ്, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിനു രാവിലെ 10.30 നു അഭിമുഖത്തിനു ഹാജരാകണം. ഒരു ഡിപ്പാര്‍ട്‌മെന്റിലേക്കു മാത്രമേ അപേക്ഷിക്കാന്‍ അവസരമുള്ളൂ. ഒരേ ഡിപ്പാര്‍ട്ടുമെന്റിലേക്ക് അപേക്ഷകര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തുന്നതായിരിക്കും. ഫോണ്‍: 04952350205
 
മണിയൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/ ഡിഗ്രി സര്‍്ട്ടിഫിക്കറ്റ് എന്‍ജിനിയറിങ് ട്രേഡിലുള്ള ഡിപ്ലോമ/ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് രാവിലെ പതനൊന്നിന് മണിയൂര്‍ ഗവ. ഐടിഐ പ്രിന്‍സിപ്പാളിനു മുമ്പാകെ ഹാജരാവണം. ഫോണ്‍:04962537970
 
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെയും ബോയ്‌സിലെയും കുട്ടികളുടെ ആരോഗ്യ പരിപാലനം, ശുചിത്വപരിപാലനം, മാനസിക പ്രശ്‌നങ്ങളുടെ അതിജീവനത്തിന് ചികിത്സ എന്നിവയ്ക്കായി സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ അഞ്ചിന് രാവിലെ 11 ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നടത്തും. സൈക്കൊളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുമായി 10.30 ന് എത്തണം. ഫോണ്‍: 0495 2730459.
 
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ 31 ന് രാവിലെ 10:30 ന് അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം(പ്രായപരിധി 18-35). നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് 250 രൂപ നല്‍കി പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. തസ്തികകള്‍: ഡാറ്റ പ്രോസസ്സര്‍, റ്റെലെക്കല്ലര്‍, ടീം ലീഡര്‍, സെയില്‍സ് കോണ്‍സള്‍റ്റന്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സി ആര്‍ ഇ, ഏജന്‍സി അഡൈ്വസര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :04952370176/178.
 
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നടത്തുന്ന ബിഎസ്സി ഒപ്‌ടോമെട്രി കോഴ്‌സിന്റെ നടത്തിപ്പിനു ട്യുട്ടര്‍ ടെക്‌നിഷ്യന്റെ ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പിഎസി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നും നേടിയ ബിഎസ്സി/എംഎസ്സി ഒപ്‌ടോമെട്രിയില്‍ ഡിഗ്രിയും പ്രവൃത്തിപരിചയവും ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഒന്നിന് രാവിലെ 10.30ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.
 
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റസ്പിറേറ്ററി ടെക്‌നോളജി കോഴ്‌സിന് ട്യൂട്ടര്‍ ടെക്‌നിഷ്യനെ ഒരു വര്‍ഷത്തേക്കു താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനു ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. പി എസ്സി അംഗീകാരമുള്ള റസ്പിറേറ്ററി ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ റസ്പിറേറ്ററി ടെക്‌നോളജി ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഡിഎംഇയുടെ യോഗ്യത ഉള്ളവരുമായിരിക്കണം.താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ 11 ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.
 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രേജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ മൂന്നിന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി ഒ എന്ന വിലാസത്തില്‍ ലഭിക്കണം. യോഗ്യത ബാച്ചിലര്‍ ഓഫ് ഒക്യൂപ്പേഷണല്‍ തെറാപ്പി. ഫോണ്‍: 0495 2359352.
 
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 27 രാവിലെ 10.30 ന് അഭിമുഖം നടക്കും. എസ് എസ് എല്‍ സി പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുളള യുവാക്കള്‍ക്കാണ് അവസരം. പ്രായ പരിധി 18 - 58. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസ് 250 രൂപ. തസ്തികകള്‍: അഗ്രിക്കള്‍ച്ചറല്‍ സൂപ്പര്‍വൈസര്‍, ബോയ്ലര്‍ ഓപ്പറേറ്റര്‍, മാനേജര്‍, ഇലക്ട്രീഷ്യന്‍, ഓഫീസ് അറ്റന്‍ഡര്‍, സെക്രട്ടറി ടു എം ഡി, ടെറിട്ടറി സെയില്‍സ് ഓഫീസര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ ചാര്‍ജ്ജ്, കുക്ക്, എഫ് ആര്‍ പി ഓപ്പറേറ്റര്‍, ക്വാളിറ്റി എക്സിക്യൂട്ടീവ്, ഡസ്പാച്ച് ക്ലാര്‍ക്ക്, വര്‍ക്ക് സൂപ്പര്‍വൈസര്‍, ക്വാളിറ്റി കണ്ടോള്‍ കെമിസ്റ്റ്, കെയര്‍ ടേക്കര്‍, സൂപ്പര്‍വൈസര്‍, കുക്ക് ഹെല്‍പ്പര്‍, അക്കൗണ്ടന്റ്, എക്സിപെല്ലെര്‍ ഓപ്പറേറ്റര്‍, റിഫൈനറി ഓപ്പറേറ്റര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, റിഫൈനറി ഇന്‍ ചാര്‍ജ്ജ്, എസ്റ്റേറ്റ് മാനേജര്‍, ഹൗസ് കീപ്പിങ് സ്റ്റാഫ്, കോസ്റ്റ് അക്കൗണ്ടന്റ്, അസി. മാനേജര്‍, ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജ്. ഫോണ്‍ : 0495 2370176/178.
 
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബി.എച്ച്.എം.എസ്. ബിരുദം. താല്‍പര്യമുളളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495 2370883.
 
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് വകുപ്പുകളിലെ സീനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പി ജി ബിരുദധാരികളെ 60,000 രൂപ മാസവേതനത്തോടെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. താല്‍പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഈ മാസം 26 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ രാവിലെ 11 ന് എത്തണം. ഫോണ്‍ : 0483 2766056.
 
1 2 3 4 5 6 7 8 9 10
 
 
 

All rights reserved | Website developed and maintained by Zyonz Technologies