17-Nov-2019 (Sun)
 
 
 
 
പൂനൂരില്‍ താമസിക്കുന്ന തട്ടുംപുറത്ത് ഖാലിദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 7:30 ന്
എളേറ്റില്‍: മൂര്‍ഖന്‍കുണ്ട് പരേതനായ വൈലാങ്കര അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ പൂനൂരില്‍ താമസിക്കുന്ന തട്ടുംപുറത്ത് ഖാലിദ്(62) നിര്യാതനായി. മാതാവ്: ഭാര്യ: റംല. മക്കള്‍: ബര്‍ഷാദ്, ഷിനാസ്. മരുമക്കള്‍: ഹല, മിസ്രിയ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്(സീന ഇന്‍ഡസ്ട്രിയല്‍), സലാം(ഷാന്‍ അലുമിനിയം ഫാബ്രിക്കേഷന്‍), ബഷീര്‍, ലത്തീഫ്(കോര്‍ണിഷ് കര്‍ട്ടന്‍ കൊടുവള്ളി), റംല, റുഖിയ, ഷെരീഫ. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി 7:30 ന് പൂനൂര്‍ നേര്‍പൊയില്‍ ജുമുഅ മസ്ജിദിലും 8:30ന് നെടിയനാട് അത്തിക്കോട് ജുമുഅ മസ്ജിദിലും.
 
പുതുപ്പാടി കവുംപുറം വയനാടന്‍ കുന്നുമ്മല്‍ വി കെ മുത്തോറന്‍ നിര്യാതനായി
പുതുപ്പാടി: കവുംപുറം വയനാടന്‍ കുന്നുമ്മല്‍ വി കെ മുത്തോറന്‍(76) നിര്യാതനായി. പുതുപ്പാടി സീഡ് ഫാം മുന്‍ സൂപ്രവൈസര്‍ ആയിരുന്നു. ഭാര്യ: വി കെ കല്യാണി. മക്കള്‍: സത്യഭാമ, ഷൈലജ, സുരേഷ് ബാബു(ദുബായ്), സുശീല, സുനില്‍ ബാബു. മരുമക്കള്‍: കാളിദാസന്‍ കിളയില്‍, ഭാസ്‌കരന്‍ കാഞ്ഞാം വയലില്‍, സജിന, ശ്രീജിത, പരേതനായ സോമന്‍ കൈതപ്പൊയില്‍.
 
ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കുന്ദമംഗലം: ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വര്യട്ടാക്കില്‍ താമസിക്കുന്ന ചൂലാംവയല്‍ അമ്പലപറമ്പില്‍ മാമു(42) ആണ് മരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായി ചെറുവറ്റ ടര്‍ഫ് ഗ്രൗണ്ടില്‍ വെച്ച് ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ മക്കളുടെ കളി കാണുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ഷമീറ. മക്കള്‍: മുഹമ്മദ് റാഷിദ്, അലി അന്‍സാര്‍, ഫാത്തിമ ഫിദ. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചൂലാംവയല്‍ ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദില്‍.
 
പത്താം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
പൂനൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവി(കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി)യുടെ മകന്‍ മുഹമ്മദ് യഹ്‌യ(14) ആണ് മരിച്ചത്. രാത്രി ഏഴുമണിയോടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് നാട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം കൊളപ്പറമ്പ് ജുമുഅ മസ്ജിദില്‍ നടക്കും. മാതാവ്: നസീമ. സഹോദരങ്ങള്‍: മഹ്മൂദ് ത്വാഹ, ആരിഫ, ത്വാഹിറ.
 
യുവ ഡോക്ടര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു
തിരുവമ്പാടി: യുവ ഡോക്ടര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ ഉഷസില്‍ വിമുക്ത ഭടന്‍ രാജന്റെ മകന്‍ ഷിബിന്‍ രാജ്(26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ഇരുവഴിഞ്ഞി പുഴയില്‍ പുല്ലൂരാംപാറ പള്ളിപ്പടി കുമ്പിടാന്‍കയത്തായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഷിബിന്‍ രാജ് കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ സുഹൃത്തും ചുഴിയില്‍ അകപ്പെട്ടെങ്കിലും ഇയാളെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഷിബിന്‍ രാജിനെ നാട്ടുകാര്‍ കരക്കെത്തിച്ച് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. ഓമശ്ശേരിയിലെ സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ഡോക്ടറായിരുന്ന ഷിബിന്‍ കാനഡയില്‍ ജോലിക്ക് പോകുന്നതിനായി കുറച്ചു ദിവസം മുന്‍പാണ് അവധിയെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ഉഷ. സഹോദരന്‍: ജിനു രാജ്.
 
പുതുപ്പാടി പെരുമ്പള്ളി ആനപ്പാറപൊയില്‍ മുഹമ്മദലി നിര്യാതനായി
പുതുപ്പാടി: പെരുമ്പള്ളി പരേതനായ പണ്ടാര പെട്ടി ഖാദറിന്റെ മകന്‍ ആനപ്പാറപൊയില്‍ മുഹമ്മദലി(48) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: സൈനബ. മക്കള്‍: ഷെറിന്‍ ഷഹാന, ഷഹല ഷറിന്‍. മരുമകന്‍: ഉവൈദ്. സഹോദരങ്ങള്‍: ലത്തീഫ്, ഉസ്മാന്‍, റഷീദ്, സലാം, സിറാജ്, റംല, സാജിത, പരേതനായ അസീസ്. കണ്ണൂരിലെ ഭാര്യ വീട്ടില്‍ നിന്നും മൃതദേഹവുമായി ബന്ധുക്കള്‍ പുതുപ്പാടിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിക്കും.
 
നൂറാംതോട് ചോനങ്ങാപറമ്പില്‍ കെ ടി മുഹമ്മദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 7 മണിക്ക്
അടിവാരം: നൂറാംതോട് ചോനങ്ങാപറമ്പില്‍ കെ ടി മുഹമ്മദ്(58) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: അഫ്‌സല്‍, അനസ്, അന്‍ഫല്‍, അന്‍ഫിയ. മരുമകള്‍: മിന്‍സില. സഹോദരങ്ങള്‍: കെ ടി അബ്ദുറഹിമാന്‍ ബാഖവി, അബ്ദുള്ള. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാത്രി 7 മണിക്ക് നൂറാംതോട് നുസ്‌റത്ത് ജുമുഅ മസ്ജിദില്‍.
 
മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
ചമല്‍: സഹോദരനുമായി മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കട്ടിപ്പാറ ചമല്‍ കാരപ്പറ്റപുറായില്‍ സാമിക്കുട്ടിഷൈമ ദമ്പതികളുടെ മകളായ സനിക (17) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ സ്വയം സഹായ സംഘത്തിന്റെ യോഗം നടന്നത് ഇവരുടെ വീട്ടിലായിരുന്നു. ഇതിന്ന് ശേഷം ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സനികയെ വീട്ടിനുള്ളിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടിപ്പാറ ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
 
പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചു
വെള്ളിമാട്കുന്ന്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് അരയിടത്ത് പാലം അല്‍സലാമ കോളജിലെ ഒന്നാം വര്‍ഷ ഒപ്‌റ്റോമെട്രിക് വിദ്യാര്‍ഥിയായ വയനാട് അമ്പലവയല്‍ ആണ്ടൂര്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി- നിഷ ദമ്പതികളുടെ മകന്‍ ആല്‍വിന്‍(19), വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്‌ലാം കോളജിലെ ഒന്നാം വര്‍ഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥി വയനാട് അമ്പലവയല്‍ കുപ്പക്കൊല്ലി അബ്ദുല്‍ അസീസ്- നൗഷിദ ദമ്പതികളുടെ മകന്‍ അമര്‍(18) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വെള്ളിമാട്കുന്ന് അമ്മോത്ത് കടവില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ആല്‍വിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തി. എന്നാല്‍ അമറിന്റെ മൃതദേഹം ഒരു ദിവസത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്താനായത്.
 
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
കോടഞ്ചരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നെല്ലിപ്പൊയില്‍ തെക്കേക്കുറ്റ് രാജന്റെ മകനും ജെ ഡി ടി ഇസ്ലാം കോളേജ് വിദ്യാര്‍ത്ഥിയുമായ ഷോമര്‍(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ തുഷാരഗിരി റോഡില്‍ അടിമണ്ണ് ജംഗ്ഷനിലായിരുന്നു അപകടം. ഷോമര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: ജാന്‍സി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies