29-Mar-2020 (Sun)
 
 
 
1 2 3 4
 
കോഴിക്കോട്: എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാര്‍ച്ച് അഞ്ച് മുതല്‍ 18 ന് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടാവുക. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 4500 രൂപയാണ് ഫീസ്. വിശദാംശങ്ങള്‍ wwws.rc.kerala.gov.in, wwws.rccc.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471 23025101, 2325102.
 
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക് ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് ടെക്നീഷ്യന്‍, ഓഡിയോ വീഡിയോ എഡിറ്റിങ്ങ് ഇന്‍ എഫ് സി പി എന്നീ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഈ മാസം 28, 29 തിയ്യതികളില്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ (സിവില്‍സ്റ്റേഷന് എതിര്‍വശം) എത്തണം. ഫോണ്‍: 0495 2370026.
 
മാളിക്കടവ് ഗവ. വനിത ഐ ടി ഐയില്‍ ഹ്രസ്വകാല സ്വാശ്രയ കോഴ്‌സായ ബ്യൂട്ടീഷ്യന്‍ & ഹെയര്‍ സ്‌റ്റൈലിംഗിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ. വനിത ഐ ടി ഐ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9847272572.
 
ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള 11 മാസ സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2381624.
 
2018-19 വര്‍ഷത്തെ ഒ ബി സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച അപേക്ഷ സ്‌കൂള്‍ അധികൃതര്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി നവംബര്‍ 10 വൈകീട്ട് 5 മണി വരെ നീട്ടി.
 
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് 200 രൂപ ഫൈനോടെ ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും.ഫോണ്‍: 0495 2370053.
 
കോഴിക്കോട്: ആയൂര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പൊതുജനാരോഗ്യത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധരചനാമത്സരം നടത്തും. രചനകള്‍ (എട്ട് പേജില്‍ കവിയാത്തത്) നവംബര്‍ ഒന്നിനകം സിവില്‍സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ സ്‌കൂളില്‍ നിന്നുളള സാക്ഷ്യപത്രത്തോടൊപ്പം ലഭിക്കണം. ഫോണ്‍: 9072650464.
 
മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പകരം ഒരു ദിവസം പ്രവൃത്തി ദിവസമായിരി ക്കണമെന്ന നിബന്ധനയോടെ ഒക്ടോബര്‍ 17ന് ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവധി പ്രഖ്യാപിച്ചു.
 
കുഴല്‍മന്ദം ഗവ. ഐ ടി ഐയില്‍ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കി ദിവസം 8 മണിക്കൂര്‍ വീതം 3 മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നടത്തും. ലിഫ്റ്റ് പൂര്‍ണ്ണമായും ഫിറ്റു ചെയ്യാനും അഴിച്ചെടുക്കാനും പഠിപ്പിക്കുന്ന കോഴ്‌സില്‍ വിജയികള്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ സമ്പാദനത്തിനും സഹായിക്കും. പ്ലസ് ടൂ കഴിഞ്ഞ 18 വയസായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഫോണ്‍ 04922273888, 9446360105.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies