29-Mar-2020 (Sun)
 
 
 
 
‍റഗ്ബി ബോളിനെ ജനകീയമാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ റഗ്ബി അസ്സോസിയേഷന്‍
   
vps
10-Dec-2019
 

കൊടുവള്ളി: കേരളത്തില്‍ വേരോട്ടമില്ലാത്ത റഗ്ബി ബോളിനെ ജനകീയമാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ റഗ്ബി അസ്സോസിയേഷന്‍. വിദ്യാര്‍ത്ഥികളെ റഗ്ബി ബോളിലേക്ക് ആകര്‍ഷിക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം. റഗ്ബി ബോള്‍ കേരളത്തിലെത്തിയിട്ട് 16 വര്‍ഷമായെങ്കിലും സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നത് അടുത്തിടെയാണ്. മറ്റു ബോളുകളില്‍ നിന്നും വ്യത്യസ്ഥ ആകൃതിയിലുള്ള ബോളാണ് ഇതിന്നായി ഉപയോഗിക്കുന്നത്. ഏഴ് അംഗങ്ങളുള്ള രണ്ട് ടീമുകളാണ് കളത്തിലിറങ്ങുന്നത്.
 

റഗ്ബിയെ നാട്ടിന്‍പുറങ്ങളില്‍ പരിചയപ്പെടുത്തുന്നതിന്നായി ജില്ലാ റഗ്ബി അസ്സോസിയേഷന്‍ കൊടുവള്ളി കൊട്ടക്കാവയലില്‍ പൂനൂര്‍ പുഴയോരത്തെ മിനി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 ടീമുകള്‍ പങ്കെടുത്തു. റഗ്ബിയെ പരിചയപ്പെടാന്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. ഏറെ അപകട സാധ്യതയുള്ള കളിയായതിനാല്‍ തന്നെ അനുയോജ്യമായ ഗ്രൗണ്ട് കണ്ടെത്തല്‍ ഇവര്‍ക്കുമുമ്പിലുള്ള വെല്ലുവിളിയാണ്. ചാമ്പ്യന്‍ഷിപ്പിനിടെ അഞ്ചോളം കളിക്കാര്‍ക്ക് പരിക്കേറ്റു. എളുപ്പത്തില്‍ പരിക്കേല്‍ക്കുമെന്നത് പലരെയും റഗ്ബിയില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. മികച്ച പരിശീലനം നല്‍കിയാല്‍ അപകടം ഇല്ലാതെ കളി പൂര്‍ത്തിയാക്കാനാവുമെന്നാണ് റഗ്ബി അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies