14-Dec-2018 (Fri)
സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് പോലീസിന്റെ വലയിലായി പുതുക്കുടി രാമന്‍ നമ്പ്യാര്‍ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് മരണ മൊഴി പുറത്ത്; ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തു സംസ്ഥാനത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തബലിസ്റ്റ് മരിച്ചു കെട്ടിട ഉടമ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വ്യാപാരിയെ ഒഴിപ്പിക്കാനുള്ള ബേങ്ക് നീക്കത്തിനെതിരെ വ്യാപാരികള്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയില്‍
 
 
 
 
‍കൊടുവള്ളി മുനിസിപാലിറ്റിയിലേക്ക് മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റിനെതിരെ മണ്ഡലം പ്രസിഡന്റിന്റെ കത്ത്
   
vps
31-Oct-2015
 

കൊടുവള്ളി: മുനിസിപാലിറ്റിയുടെ പ്രധമ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലിംലീഗ് മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ കത്ത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും വനിതാ ലീഗ് ഭാരവാഹിയുമായ റസിയ ഇബ്രാഹീമിനെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് അബ്ദുല്‍ റസാഖ് പഞ്ചായത്ത് മുസ്ലിംലീഗിന് കത്തു നല്‍കി. അഴിമതി ആരോപണമുള്ളവരെ മത്സരിപ്പിക്കരുതെന്ന സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി ചിഹ്നം അനുവധിക്കാന്‍ ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യില്ലെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രസിഡന്റിനും രണ്ട് അംഗങ്ങള്‍ക്കുമെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവര്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ദോശം ചെയ്യുമെന്നാണ് കാരാട്ട് അബ്ദുല്‍ റസാഖിന്റെ നിലപാട്. ഇക്കാര്യം നേതൃത്വത്തെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies