21-Jul-2018 (Sat)
 
 
 
 
‍കൊടുവള്ളിയില്‍ വാഹന പരിശോധക്കിടെ പോലീസിനുനേരെ ബൈക്കോടിച്ചു കയറ്റി.
   
vps
15-Dec-2015
 

കൊടുവള്ളി: വാഹന പരിശോധക്കിടെ പോലീസിനുനേരെ ബൈക്കോടിച്ചു കയറ്റി. കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ സീനിയര്‍ സി പി ഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവള്ളി എസ് ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലരയോടെയാണ് കച്ചേരിമുക്കില്‍ വാഹന പരിശോധന ആരംഭിച്ചത്.

 

അഞ്ചുമണിയോടെ കൊടുവള്ളി ഭാഗത്തുനിന്നും എത്തിയ പള്‍സര്‍ ബൈക്കിന് എസ് ഐ കൈ കാണിച്ചെങ്കിലും നിര്‍ത്തുന്നതായി ഭാവിച്ച് പെട്ടന്ന് മുന്നോട്ടെടുക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ദയാനന്ദനെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് അതിവേഗത്തില്‍ ഓടിച്ചു പോയതായി പോലീസ് പറഞ്ഞു. റോഡില്‍ തെറിച്ചു വീണ ദയാനന്ദനെ പോലീസ് വാഹനത്തില്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്കും കൈക്കും മുറിവേറ്റ പോലീസുകാരന് ദേഹമാസകലം പോറലുകളേറ്റിട്ടുണ്ട്. രണ്ട് പേരാണ് അപകടം വരുത്തിയ ബൈക്കിലുണ്ടായിരുന്നത്. നരിക്കുനി ഭാഗത്തേക്കു പോയ ബൈക്കിലുണ്ടായിരുന്നവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies