21-Feb-2018 (Wed)
 
 
 
 
‍ഉത്തരേന്ത്യന്‍ യുവതിയുടെ മൃതദേഹം പുല്ലൂരാംപാറയില്‍ കത്തി കരിഞ്ഞ നിലയില്‍
   
vps
12-Apr-2016
 

തിരുവമ്പാടി: പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിക്കുന്ന ആകാശപറവകള്‍ എന്ന അഗതി മന്ദിരത്തില്‍ അന്തേവാസിയായ യുവതിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഗതി മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് രണ്ട മാസം മുമ്പ് ഇവിടെയത്തിയ ഉത്തരേന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം എട്ട് മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് സ്ഥാപനം നടത്തിപ്പുകാരനായ തങ്കച്ചന്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടുമാസം മുമ്പ് കോഴിക്കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് അലഞ്ഞു തിരിയിരിയുകയായിരുന്ന യുവതിയെ തങ്കച്ചനും ഭാര്യയും ഇവിടെയെത്തിക്കുകയായിന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെല്ലാം പരിശോധിച്ചെങ്കിലും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ മാത്രം നോക്കിയില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. വാതിലില്ലാത്ത മുറിയില്‍ പേപ്പര്‍ കെട്ടിന് മുകളില്‍ തല വെച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീ പൊള്ളലേറ്റ് മരണ വെപ്രാളത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല. തങ്കച്ചനും ഭാര്യയും അന്തേവാസികള്‍ക്കൊപ്പം താമസിക്കുന്ന ഈ കെട്ടിടത്തില്‍ യുവതി കത്തികരിഞ്ഞെങ്കിലും കരച്ചിലോ മറ്റോ കേട്ടിരുന്നില്ലെത്രെ. കോഴിക്കോട് നിന്നും ഫോറന്‍സിക് അസിസ്റ്റന്റ് സഹറ മുഹമ്മദ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സംശയം. തിരുവമ്പാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്കുമാറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies