23-Sep-2018 (Sun)
 
 
 
 
‍കോടഞ്ചേരിയില്‍ കൃഷിയിടത്തിലെ തീ അണക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു.
   
vps
22-Apr-2016
 

കോടഞ്ചേരി: വേളങ്കോട് കാഞ്ഞിരാട് കൃഷിയിടത്തിലെ തീ അണക്കുന്നതിനിടെ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു. പുളിന്താനത്ത് കുര്യാക്കോസ്(95) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കുര്യാക്കോസിന്റെ കൃഷിയിടത്തില്‍ തീ പിടിച്ചത്. അണക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies