20-May-2018 (Sun)
 
 
 
 
‍കൊടുവള്ളിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു.
   
vps
24-Apr-2016
 

കൊടുവള്ളി: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു. കരുവന്‍പൊയില്‍ സ്വദേശി ഹര്‍ഷാദിന്റെ കോട്ടണ്‍ പ്ലസ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സ്ഥാപനത്തില്‍നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ ആളി പടര്‍ന്നു. മുക്കം, നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍നിന്നായി ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂറിലേറെ ശ്രമിച്ചാണ് തീ അണച്ചത്. ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍ കത്തി നശിച്ചതായാണ് സൂചന.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies