24-Apr-2018 (Tue)
 
 
 
 
‍നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് ടിപ്പറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;ആശുപത്രിയിലേക്കു പുറപ്പെട്ട ആമ്പുലന്‍സും അപകടത്തില്‍ പെട്ടു
   
vps
08-May-2016
 

താമരശ്ശേരി: നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് ടിപ്പറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂടരഞ്ഞി കൂമ്പാറ പുതിയാറമ്പില്‍ ജിമ്മിയുടെ മകന്‍ ലിന്‍സ്(17) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കൂടത്തായി പാലത്ത് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ താമരശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെ അമ്പലമുക്ക് വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡിലൂടെ നിരങ്ങി എതിര്‍ ദിശയില്‍ വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് സാരമായി പരുക്കേറ്റ ലിന്‍സിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

സാരമായി പരുക്കേറ്റ ലിന്‍സിനേയുമായി പോവുകയായിരുന്ന ആമ്പുലന്‍സ് കാറുമായി കൂട്ടിയിടിച്ച് ആമ്പുലന്‍സിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന സ്ത്രീക്കും പരുക്കേറ്റു. സൗത്ത് കൊടുവള്ളിക്ക് സമീപമായിരുന്നു അപകടം. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും മറ്റൊരു ആമ്പുലന്‍സ് എത്തിച്ചാണ് ലിന്‍സിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. തോട്ടുമുക്കം ഹയര്‍സെക്കന്ററി സ്‌കൂളില്‍നിന്നും ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കിയ ലിന്‍സ് പരീക്ഷാഫലം കാത്തിരിക്കെയാണ് അപകടം. മാതാവ്: സനോമി. സഹോദരങ്ങള്‍: ജിന്‍സ്, ജിന്‍സി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies