21-Oct-2018 (Sun)
 
 
 
 
‍പടനിലം പാലത്തിനു മുകളില്‍ കാറ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; സഹോദരിക്കും അമ്മാവനും പരുക്ക്
   
vps
28-Feb-2018
 

കുന്ദമംഗലം: പടനിലം പാലത്തിനു മുകളില്‍ കാറ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്ദമംഗലം മുപ്പറമ്മല്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ ഫിനു ഫാത്തിമ (10) ആണ് മരിച്ചത്. സഹോദരി ഫിദ ഫാത്തിമ, അമ്മാവന്‍ അഫ്‌സല്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

 

മടവൂര്‍ രാംപൊയിലിലെ അഫ്‌സലിനെന്റെ വീട്ടിലെത്തിയ സഹോദരിയുടെ മക്കളെ കുന്ദമംഗലത്തെ മദ്രസലേക്ക് കൊണ്ടുപോവുന്നതിനിടെ അമിത വേഗതയില്‍ എതിരെ വന്ന കാറ് സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഗാധത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അഫ്‌സലും സഹോദരിയുടെ മകള്‍ ഫിനു ഫാത്തിമയും ഏറെ താഴ്ചയിലുള്ള പുഴയിലേക്കും ഫിദ ഫാത്തിമ റോഡിലേക്കും തെറിച്ചു വീണു. പുഴയിലേക്കു വീണ ഫിനു ഫാത്തിമയുടെ തല കല്ലില്‍ ഇടിച്ച് തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫിനു ഫാത്തിമ മരിച്ചിരുന്നു. ഇതിനിടെ കാറോടിച്ചെത്തിയ സ്ത്രീ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഡ്രൈവിംഗ് പരിശീലത്തിനിടെയാണ് അപകടമെന്ന് സംശയിക്കുന്നു. അപകടം വരുത്തിയ കെ എല്‍ 58 ഡി 3355 നമ്പര്‍ കാറ് കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies