20-May-2018 (Sun)
 
 
 
 
‍കൊടുവള്ളി തലപ്പെരുമണ്ണയില്‍ കനത്ത പോളിംഗ്; 891 പേര്‍ വോട്ട് രേഖപ്പെടുത്തി
   
vps
01-Mar-2018
 

കൊടുവള്ളി: പത്തൊമ്പതാം ഡിവിഷനായ തലപ്പെരുമണ്ണയില്‍ 90.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 407 പുരുഷന്‍മാരും 484 സ്ത്രീകളുമാണ് വോട്ടവകാശം വിനിയോഗിച്ചത്. 65 പുരുഷന്‍മാരും 27 സ്്ത്രീകളുമാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. ഇതില്‍ കൂടുതലും വിദേശത്താണ്. നാട്ടിലുള്ള ഏതാനും ആളുകള്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. മുസ്ലിംലീഗ് പ്രതിനിധി റസിയ ഇബ്രാഹം രാജി വെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്‍ ഡി എഫിലെ ശബ്‌ന നൗഫലും യു ഡി എഫിലെ സറീന റഫീഖും തമ്മിലായിരുന്നു മത്സരം.

 

നിലവില്‍ 35 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതില്‍ 18 പേര്‍ യു ഡി എഫും 16 പേര്‍ എല്‍ ഡി എഫും ഒരാള്‍ സ്വതന്ത്രയുമാണ്. യു ഡി എഫിലെ രണ്ടു കൗണ്‍സിലര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയതിനാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ല. ഇരു മുന്നണികള്‍ക്കും തുല്യ അംഗങ്ങളായതിനാല്‍ തലപ്പെരുമണ്ണയിലെ വിജയം ഇരുമുന്നണികള്‍ക്കും അനിവാര്യമാണ്. വൈകിട്ട് അഞ്ചുമണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി മെഷീനുകള്‍ നഗരസഭ കെട്ടിടത്തിലെ സ്‌ട്രോംഗ് റൂമിലേക്കുമാറ്റി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. മിനിറ്റുകള്‍ക്കകം ഫല പ്രഖ്യാപനവും ഉണ്ടാവും. ഫലപ്രഖ്യാപനത്തിനു ശേഷം അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies