17-Nov-2018 (Sat)
 
 
 
 
‍കൊടുവള്ളി തലപ്പെരുമണ്ണ യു ഡി എഫ് നില നിര്‍ത്തി; നഗരസഭ ഭരണവും
   
vps
02-Mar-2018
 

കൊടുവള്ളി: തലപ്പെരുമണ്ണയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നില നിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ത്ഥി സറീന റഫീഖ് 97 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫിലെ ശബ്‌ന നൗഫലിനെ പരാചയപ്പെടുത്തിയത്. പോള്‍ചെയ്ത 891 വോട്ടില്‍ 484 വോട്ടുകളാണ്് യു ഡി എഫിന് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശബ്‌ന നൗഫല്‍ 387 വോട്ടുകള്‍ നേടി. അപരകളായ റുബീന നൗഫലിന് 11 വോട്ടുകളും എന്‍ കെ ഷജ്‌നക്ക് 6 വോട്ടുകളും ലഭിച്ചു. എല്‍ ഡി എഫ് രംഗത്തിറക്കിയ അപര സറീന സിദ്ധീഖിന് 3 വോട്ടുകളാണ് ലഭിച്ചത്. തലപ്പെരുമണ്ണ ഡിവിഷന്‍ നില നിര്‍ത്തിയതോടെ 36 അംഗ നഗരസഭ കൗണ്‍സിലില്‍ യു ഡി എഫ് അംഗങ്ങളുടെ എണ്ണം പത്തൊമ്പതായി. ഇതില്‍ രണ്ട് പേര്‍ക്ക് വോട്ടവകാശം ഇല്ല. എല്‍ ഡി എഫിന് 16 അംഗങ്ങള്‍ ആയതിനാല്‍ ഭരണം നില നിര്‍ത്താനാവും.

 

എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ ജനവിധിയാണ് നടന്നതെന്ന് മുസ്ലിംലീഗ് നഗരസഭ കമ്മിറ്റി പ്രസിഡന്റ് വി കെ അബ്ദുഹാജി പ്രതികരിച്ചു. തനാധിപത്യത്തിനുമുന്നില്‍ പമാധിപത്യം പരാചയപ്പെട്ടുവെന്നും അദ്ധേഹം പറഞ്ഞു. വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രചാരണങ്ങളാണ് യു ഡി എഫ് നടത്തിയതിന്റെ ഫലമാണ് വിജയമെന്നും ഇതു സംബന്ധിച്ച് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സി പി ഐ എം നേതാവും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ ബാബു പറഞ്ഞു. കൊടുവള്ളി ടൗണിലും തലപ്പെരുമണ്ണ പ്രദേശത്തും യു ഡി എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം തുടരുകയാണ്. കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies