23-Sep-2018 (Sun)
 
 
 
 
‍കൊടുവള്ളി സംഘര്‍ഷം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാണ്ടില്‍, പോലീസ് സ്‌റ്റേഷന്‍ റോഡ് ഉപരോധിച്ചു
   
vps
08-Mar-2018
 

കൊടുവള്ളി: വിജയാഹ്‌ളാദ പ്രകടനത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകനെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നെരൂക്കില്‍ കാദര്‍കുട്ടി(34), കിഴക്കോത്ത് ആവിലോറ അയ്യപ്പന്‍കണ്ടി ഷംനാസ്(26) എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍ അറസ്റ്റ് ചെയ്തത്. തലപ്പെരുമണ്ണയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകനും പോര്‍ട്ടറുമായ പോക്കര്‍(55) അക്രമിക്കപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

 

അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്കുള്ള റോഡ് ഉപരോധിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് വി എം ഉമ്മര്‍ മാസ്റ്റര്‍, നഗരസഭ കമ്മിറ്റി പ്രസിഡന്റ് വി കെ അബ്ദുഹാജി, നഗരസഭ വൈസ് ചെയര്‍മാന്‍ എ പി മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്തരയോടെയാണ് ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. ഇതിനിടെ അറസ്റ്റിലായ രണ്ടുപേരെയും താമരശ്ശേരി കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies