23-Sep-2018 (Sun)
 
 
 
 
‍താമരശ്ശേരി കൂടത്തായിയില്‍ യുവതിയെയും മകളെയും മര്‍ദ്ദിച്ചതായി പരാതി
   
vps
08-Sep-2018
 

കൂടത്തായി: താമരശ്ശേരി കൂടത്തായിയില്‍ യുവതിയെയും മകളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കൂടത്തായി പുവോട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ സലീന, മകള്‍ ഫാത്തിമ റിസാന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബന്ധുവായ നാസറാണ് സലീനയെയും മകളെയും അക്രമിച്ചത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി തന്നെയും മകളെയും അസഭ്യം പറയുകയും മുറ്റത്ത് ആയിരുന്ന മകളെ വീട്ടിനുള്ളിലേക്ക് കടത്താന്‍ വാതില്‍ തുറന്നപ്പോള്‍ മാരകായുധം ഉപയോഗിച്ച് തലക്കടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സലീന പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉമ്മയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മകളെയും നാസര്‍ മര്‍ദ്ദിച്ചു. സലീനയുടെ ദേഹത്ത് കയറി ചവിട്ടുകയും വീടിനു ചുറ്റും വലിച്ചിഴക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സാരമായി പരുക്കേറ്റ ഇവരെ കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആന്തരികമായ പരുക്കുകളെ തുടര്‍ന്ന് ഫാത്തിമ റിസാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies