23-Sep-2018 (Sun)
 
 
 
 
‍ദുരിതാശ്വാസ ലിസ്റ്റില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയെന്നാരോപിച്ച് കൊടിയത്തൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു
   
vps
12-Sep-2018
 

കൊടിയത്തൂര്‍: പ്രളയത്തിനിരയായവരെ ദുരിതാശ്വാസ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നാരോപിച്ച് കൊടിയത്തൂര്‍ വില്ലേജ് ഓഫീസറെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സി.പി.എം പ്രവര്‍ത്തകരും ഉപരോധിച്ചു. പഞ്ചായത്ത് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നൂറിലേറെ ആളുകളെ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു ഉപരോധം. 400 പേരുടെ ലിസ്റ്റ് പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും മുന്നൂറോളം ആളുകളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും നിരവധി പേരുകള്‍ ലിസ്റ്റില്‍ രണ്ട് തവണ ഉള്‍പ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് സംഭവിച്ചതാവാമെന്നും പരിശോധിച്ച് പിരഹാരം കാണാമെന്നുമായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി.എന്നാല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാതെ പിന്‍മാറില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അര്‍ഹരായ മുഴുവനാളുകളെയും ഉള്‍പ്പെടുത്താമെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാമെന്നും തഹസില്‍ദാര്‍ ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies