17-Nov-2018 (Sat)
 
 
 
 
‍കട്ടിപ്പാറയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കൈത്തിരി
   
vps
07-Nov-2018
 

കട്ടിപ്പാറ: ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ കൈത്തിരി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കട്ടിപ്പാറ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തില്‍ രണ്ട് തവണ പ്രത്യേക മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഫിസിയോ തൊറാപ്പി, കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കട്ടിപ്പാറ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഉല്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തുകയും പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളുടെ സഹകരണത്തോടെ പദ്ധതി വിജയിപ്പിച്ചെടുക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി ആലോചിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാരുണ്യതീരം സ്പെഷ്യല്‍ സ്‌കൂളില്‍ വ്യവസായ-കായിക വകുപ്പുമന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എം മന്‍സൂര്‍ പദ്ധതി വിശദീകരിക്കും. ആയുര്‍വേദ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ അംഗീകാരം നേടിയ കട്ടിപ്പാറ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണിനെ ചടങ്ങില്‍ ആദരിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies