17-Nov-2018 (Sat)
 
 
 
 
‍ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട്
   
vps
07-Nov-2018
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട് ആരംഭിച്ചു. കൊതുക് നശീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡുകളില്‍ അഫിലിയേഷനുള്ള ബാലസഭകളിലെ 50 കുട്ടികള്‍ക്ക് ഗപ്പി മല്‍സ്യത്തെ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ മല്‍സ്യങ്ങള്‍ക്കുള്ള മൂന്ന് മാസത്തേക്കുള്ള തീറ്റയും നല്‍കി.

 

പദ്ധതിയുടെ പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണിയും മല്‍സ്യ കുഞ്ഞുങ്ങളുടെ വിതരണം സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രനൂം നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഐബി റെജി, എം ഇ ജലീല്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍മാരായ രാജീവ്, ശ്രീനി ഉണ്ണികുളം, ഷിംജിത്ത് മേപ്പയ്യൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies