17-Nov-2018 (Sat)
 
 
 
 
‍ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാരിയര്‍ ഗൈഡന്‍സ്
   
vps
08-Nov-2018
 

കോഴിക്കോട്: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസം, ആത്മവിശ്വാസം, കമ്യൂണിക്കേഷന്‍ സ്‌കില്‍ എന്നീ മൃദുനൈപുണികളും പുതിയകാലഘട്ടത്തിലെ കരിയര്‍ അവസരങ്ങളും ഉള്‍പ്പെട്ട വിപുലമായ പഠനപദ്ധതിയാണ് ഉള്‍പ്പെടുത്തിയത്.

 

ദേശീയ നിലവാരത്തിലുള്ള കരിയര്‍ ഗൈഡായ ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പഠന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സെയ്ദ് നയീം അധ്യക്ഷത വഹിച്ചു. സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. കെ ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു. നൂറിലധികം ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies