17-Nov-2018 (Sat)
 
 
 
 
‍കൊടുവള്ളി നഗരസഭ അധികൃതര്‍ സ്വകാര്യ ഭൂമി കയ്യേറിയതായി പരാതി
   
vps
09-Nov-2018
 

കൊടുവള്ളി: കൊടുവള്ളി നഗരസഭ അധികൃതര്‍ സ്വകാര്യ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സുലൈമാന്റെ ഉടമസ്ഥതയിലുള്ള കാരാടന്‍ ലാന്റ്‌സ് കമ്പനിക്ക് വാവാട് ഇരുമോത്ത് സ്‌കൂളിന് സമീപത്തുള്ള ഭൂമിയാണ് കൊടുവള്ളി നഗരസഭ അധികൃതര്‍ കയ്യേറിയത്. കുന്നിന്‍ പ്രദേശത്ത് നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാനായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഭൂമി കയ്യേറിയെന്നാണ് പരാതി.

 

ഇവിടേക്ക് മറു ഭാഗത്തുകൂടി കുറഞ്ഞ ദൂരം കൊണ്ട് റോഡ് നിര്‍മിക്കാമെന്നും വ്യക്തിതാല്‍പര്യം മൂലമാണ് ദൂരം കൂടിയ ഭാഗത്തുകൂടി റോഡ് നിര്‍മിക്കുന്നതെന്നും ആക്ഷേപമുണ്ട്. യാതൊരു അനുമതിയും ഇല്ലാതെ നഗരസഭ ചെയര്‍ പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും നേതൃത്വത്തിലാണ് ഭൂമി കയ്യേറിയതെന്നും തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ വൈസ് ചെയര്‍മാന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഭൂ ഉടമ ആരോപിക്കുന്നു. എന്നാല്‍ നഗരസഭയുടെ അധീനതയിലുള്ള ഭൂമിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കാനാണ് റോഡ് നിര്‍മിക്കുന്നതെന്നും അനുമതി നല്‍കാത്തതിനാലാണ് കയ്യേറ്റം നടത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies