21-May-2019 (Tue)
 
 
 
 
‍താമരശ്ശേരിയില്‍ ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം.
   
Business News
28-Dec-2018
 

താമരശ്ശേരി: ചെറുകിട സംരഭകര്‍ക്കും ഉപഭോക്താക്കങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കി താമരശ്ശേരിയില്‍ ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം. ഡിസംബര്‍ 29, 30 തിയ്യതികളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ കാരാടി വയനാട് റീജന്‍സി ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. CALI-KART SHOPPING EXPO എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിത്യസ്ഥമായ 30 സ്റ്റാളുകളാണ് ഒരുക്കുന്നത്. വിവിധ ഇനം നാടന്‍ ഭക്ഷണങ്ങള്‍, കേക്കുകള്‍, വസ്ത്രങ്ങള്‍, ക്രാഫ്റ്റ് ഇനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യക്കാര്‍ക്ക് വിലക്കുവാങ്ങാനും ഓര്‍ഡര്‍ ചെയ്യാനും അവസരം ഉണ്ടാവും. ലൈവ് മെഹന്തി, ലൈവ് മ്യൂസിക് എന്നിവക്ക് പുറമെ ഓരോ മണിക്കൂറിലും പ്രത്യേക സമ്മാനങ്ങളും ബംബര്‍ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6235050055

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies