21-May-2019 (Tue)
 
 
 
 
‍അഞ്ച് സെന്റ് ഭൂമിയില്‍ കൃഷിയുടെ വിസ്മയമൊരുക്കി നരിക്കുനി സ്വദേശി
   
vps
18-Mar-2019
 

നരിക്കുനി: പുരയിടത്തിലെ അഞ്ച് സെന്റ് ഭൂമിയില്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വിളയിച്ച് ശ്രദ്ധേയനാവുകയാണ് നരിക്കുനി ഒടുപാറ ഒടുപാറക്കപ്പൊയില്‍ ഇസ്മായില്‍. പ്രവാസ ജീവിതം അവസാനിപ്പിച്ചപ്പോഴാണ് ഇസ്മായില്‍ കാര്‍ഷിക വൃത്തിയിലേക്ക് തിരിഞ്ഞത്. കൃഷി ചെയ്യാന്‍ ഭൂമി ഇല്ലാത്തതിനാല്‍ ആദ്യം മട്ടുപ്പാവില്‍ കൃഷി ആരംഭിച്ചു. ഗ്രോ ബാഗിലെ കൃഷിക്ക് മികച്ച വിളവ് ലഭിച്ചപ്പോള്‍ വീട്ടുവളപ്പിലെ അഞ്ച് സെന്റ് സ്ഥലം കൃഷിയോഗ്യമാക്കി.

 

വിവിധ ഇനം പച്ചക്കറികളും തണ്ണിമത്തന്‍, മുന്തിരി, സ്‌ട്രോബറി തുടങ്ങിയ പഴ വര്‍ഗ്ഗങ്ങളും ഇവിടെ വളരുന്നുണ്ട്. കൂടാതെ പ്രാവ്, മുയല്‍, കോഴി തുടങ്ങിയവയും ഇസ്മായില്‍ വളര്‍ത്തുന്നുണ്ട്. തികച്ചും ജൈവ രീതിയിലുള്ള കാര്‍ഷിക വൃത്തിക്ക് ട്രിപ്പ് ഇറിഗ്ഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ കുറഞ്ഞ വെള്ളം മാത്രമാണ് ചെലവാകുന്നത്. കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ സ്ഥലവും സമയവും തടസ്സമാവില്ലെന്നാണ് ഇസ്മായില്‍ പറയുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies