21-May-2019 (Tue)
 
 
 
 
‍പകര്‍ച്ചവ്യാതികള്‍ക്കെതിരെ പുതുപ്പാടിയില്‍ വിപുലമായ ഒരുക്കങ്ങള്‍
   
vps
11-May-2019
 

പുതുപ്പാടി: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പുതുപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യതികള്‍ക്കെതിരെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. പഞ്ചായത്തിലെ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുവാനും ഗ്രാമപഞ്ചായത്തിലെ അനധികൃത തട്ടുകടകള്‍, കരിമ്പ് ജ്യൂസ് കടകള്‍ എന്നിവ ആരോഗ്യവകുപ്പ്, പി ഡബ്ല്യു ഡി, പോലീസ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് നിയമനടപെടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു. പുല്ലാഞ്ഞിമേട് മുതല്‍ വയനാട് ചുരം വരെ എന്‍ ജി ഒ, ആരോഗ്യപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ ശുചീകരിക്കും. തുടര്‍ന്ന് ചുരത്തിലും നാഷണല്‍ ഹൈവേയിലും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ പിഴ ചുമത്തുവാനും നിയമാനടപടികള്‍ സ്വീകരിക്കുവാനും തീരുമാനമായി. ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി പൊതുസമ്മേളനവും സെമിനാറും സംഘടിപ്പിക്കും. കുടുംബശ്രീ- ആരോഗ്യ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍, വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ക്ലോറിനാഷന്‍ ചെയ്യുവാനും കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ പരിശോധിക്കുവാനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവയില്‍ പരിശോധന ശക്തമാക്കും. ഈങ്ങാപ്പുഴ, അടിവാരം, കൈതപൊയില്‍ എന്നീ ടൗണുകളില്‍ ശുചിത്വ ഹര്‍ത്താല്‍, വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു കൊലായികൂട്ടം എന്നിവ നടത്തുവാനും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ് പി ആര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. പുതുപ്പാടി പ്രാധമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീന മുസ്തഫ വിഷയം അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബി റജി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, മെമ്പര്‍മാരായ മുത്തു അബ്ദുല്‍ സലാം, അബ്ദുല്‍ റസാഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബഷീര്‍ എം സി, വിനോദ് പി വി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies