21-May-2019 (Tue)
 
 
 
 
‍നാഷണല്‍ ഹൈവേ ശുചീകരിച്ചു
   
vps
11-May-2019
 

പുതുപ്പാടി: ആരോഗ്യജാഗ്രതയുടെ ഭാഗമായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലാഞ്ഞിമേഡ് മുതല്‍ ലക്കിടി ഗേറ്റ് വരെ ശുചീകരിച്ചു. ഒരു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒരു ആരോഗ്യ പ്രവര്‍ത്തക, ഒരു ആശ പ്രവര്‍ത്തക എന്നിവര്‍ ഉള്‍ക്കൊള്ളുന്ന 13 യൂണിറ്റുകളാണ് ശുചീകരണം നടത്തിയത്. കുടുംബശ്രീ, അംഗന്‍വാടി, തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു.

 

മെമ്പര്‍മാരായ ഗീത കെ ജി, ഷാഫി വളഞ്ഞപാറ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ കെ ജനാര്‍ദ്ദനന്‍, പി വി വിനോദ്, എം ഇ ജലീല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചിപ്പിലിത്തോട് മുരളീധരന്‍ പി വി, അടിവാരത്ത് മുത്തു അബ്ദുല്‍ സലാം, കൈതപൊയിലില്‍ മുജീബ് മാക്കണ്ടി, ഈസ്റ്റ് കൈതപൊയിലില്‍ അംബിക മംഗലത്ത്, 26 ഇല്‍ ഉഷാകുമാരി, 25 ഇല്‍ ബീനതങ്കച്ചന്‍, ഒടുങ്ങാക്കാട് അബ്ദുല്‍ റസാഖ്, ഈങ്ങാപ്പുഴയില്‍ റീന ബഷീര്‍, എലോക്കരയില്‍ ജലീല്‍ കോയ തങ്ങള്‍ പഞ്ചായത്ത് ബസാറില്‍ സലോമി എന്നിവര്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies