21-May-2019 (Tue)
 
 
 
 
‍ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടയാള്‍ മരിച്ചു
   
vps
13-May-2019
 

താമരശ്ശേരി: സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെട്ടയാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. ബാലുശ്ശേരി എരമംഗലം വളളില്‍ ശിവന്‍(45) ആണ് മരിച്ചത്. താമരശ്ശേരി അവേലം ഭാഗത്തുവെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയതിനാല്‍ പോസ്റ്റുമോര്‍ട്ടതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലത. മക്കള്‍: ദേവ തീര്‍ത്ഥ, സൂര്യ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies