21-May-2019 (Tue)
 
 
 
 
‍മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ബൈക്ക് അഗ്‌നിക്കിരയാക്കി
   
vps
13-May-2019
 

താമരശ്ശേരി: മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ബൈക്ക് അഗ്‌നിക്കിരയാക്കി. താമരശ്ശേരി കെടവൂര്‍ സ്വദേശി സനലിന്റെ ബൈക്കാണ് സുഹൃത്ത് അഗ്‌നിക്കിരയാക്കിയത്. സംസ്ഥാന പാതയില്‍ കെടവൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. രാവിലെ ബൈക്ക് കത്തിയ നിലയില്‍ കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് സനലിന്റേതാണെന്ന് കണ്ടെത്തിയത്. സനല്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies