21-May-2019 (Tue)
 
 
 
 
‍റമളാന്‍ പ്രഭാഷണ പരമ്പരകള്‍ക്ക് തുടക്കമായി
   
vps
13-May-2019
 

താമരശ്ശേരി: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായി സോണ്‍ കമ്മിറ്റികള്‍ സംഘിടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പരകള്‍ക്ക് തുടക്കമായി. പൂനൂര്‍ സോണ്‍ കമ്മറ്റി എളേറ്റില്‍ വട്ടോളിയില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എന്‍ കെ അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. പി ജി എ തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. സാന്ത്വന കിറ്റുകളുടെ വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം ബുസ്താനി, സെക്രട്ടറി സ്വാദിഖ് സഖാഫി മഠത്തുംപൊയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസുദ്ദീന്‍ കുണ്ടുങ്ങര സ്വാഗതവും ഹുമൈദ് മങ്ങാട് നന്ദിയും പറഞ്ഞു. റമളാന്‍ പ്രഭാഷണ പരമ്പര ചൊവ്വാഴ്ച സമാപിക്കും. ചൊവ്വാഴ്ച ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് പ്രഭാഷണം നടത്തും.

 

താമരശ്ശേരി സോണ്‍ കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണ പരമ്പര ഐ എസ് ആര്‍ ഒ. മുന്‍ സൈന്റിസ്റ്റും മര്‍കസ് നോളജ് സിറ്റി സി ഇ ഒ യുമായ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സഖാഫി വി ഒ ടി അദ്ധ്യക്ഷത വഹിച്ചു. എം പി എസ് തങ്ങള്‍ മലപുറം പതാക ഉയര്‍ത്തി. സയ്യിദ് സകരിയ തങ്ങള്‍ അടിവാരം, പി സി ഇബ്രാഹിം ഹാജി, മൊയ്തീന്‍ മുസ്ല്യാര്‍ അടിവാരം, ബി സി ലുഖ്മാന്‍ ഹാജി, പോക്കര്‍ ഹാജി, മുനീര്‍ സഅദി പൂലോട്, പി ടി അഹമ്മദ് കുട്ടി ഹാജി, സി മൊയ്തീന്‍ കുട്ടി ഹാജി, മുഹമ്മദ് ഹാജി ചുങ്കം, ശാഹിദ് സഖാഫി കട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസുദ്ധീന്‍ പെരുമ്പള്ളി സ്വാഗതവും ശമീര്‍ സഖാഫി തേക്കും തോട്ടം നന്ദിയും പറഞ്ഞു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പര ബുധനാഴ്ച സമാപിക്കും. സമാപന സമ്മേളനം സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളല്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies