21-May-2019 (Tue)
 
 
 
 
‍കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടി തെറിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
   
vps
13-May-2019
 

കൊടുവള്ളി: സ്ഫോടക വസ്തു പൊട്ടി തെറിച്ച് അയല്‍വാസികളായ 2 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10), കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. തീപ്പെട്ടി കൂടിനുള്ളില്‍ ചുറ്റിയ നിലയിലുള്ള വസ്തുവിന് കളിച്ചുകൊടിരിക്കുകയായിരുന്ന കുട്ടികള്‍ തീ കൊടുക്കുകയായിരുന്നുവെന്ന് വീട്ടുടമയായ സദാശിവന്‍ പറഞ്ഞു. കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരുക്ക്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies