21-May-2019 (Tue)
 
 
 
 
‍ബി ജെ പി നേതാവിന്റെ വീട്ടിലെ സ്‌ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്
   
vps
15-May-2019
 

കൊടുവള്ളി: ചുണ്ടപ്പുറത്ത് ബി ജെ പി നേതാവിന്റെ വീട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 2 കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. തിങ്കളാഴ്ച രാവിലെയാണ് കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറിയായ ചുണ്ടപ്പുറത്ത് പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്ത് സ്ഫോടനം നടന്നത്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10), കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തീപ്പട്ടി കൂടിനുള്ളില്‍ കണ്ടെത്തിയ വസ്തുവിന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ തീ കൊടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പൊട്ടാത്ത ഒരു ഡിറ്റനേറ്റര്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. സ്‌ഫോടകവസ്തുക്കള്‍ എത്തിയത് സംബന്ധിച്ച് പോലിസ് അന്വേഷണം നടത്തണമെന്നും നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും തല്‍പ്പരകക്ഷികള്‍ പിന്‍മാറണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍ പി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പി പി സൈനുല്‍ ആബിദ്, വി പി നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പു ഫലം അറിയുന്ന ദിവസം കലാപം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോംബ് നിര്‍മാണ കേന്ദ്രമായി കൊടുവള്ളിയെ ബി ജെ പി തിരെഞ്ഞെടുത്തിട്ടുണ്ടോ എന്ന് ഐ എന്‍ എല്‍ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി സംശയം പ്രകടിപ്പിച്ചു. യോഗം ഒ പി ഐ കോയ ഉദ്ഘാടനം ചെയ്തു. എം പി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ഒ പി റഷീദ്, ഒ ടി സുലൈമാന്‍, എ പി സിദ്ധീഖ്, പി പി ഇബ്രാഹിം, ഒ പി സലീം, യു കെ സലീം എന്നിവര്‍ സംസാരിച്ചു. കൊടുവള്ളിയെ കലാപ ഭൂമിയാക്കാനുള്ള ഗൂഡാലോചനയെ തകര്‍ക്കണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് എസ് ഡി പി ഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. മുന്‍സിപ്പല്‍ പ്രസിഡന്റ് ടിപി യൂസഫ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കരുവന്‍പൊയില്‍, കെ വി മുഹമ്മദ്, സുബൈര്‍ ആര്‍ സി, അസീസ് വാവാട്, മജീദ് കെ കെ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies