21-May-2019 (Tue)
 
 
 
 
‍എം വി ആര്‍ ഹോസ്പിറ്റലില്‍ ആശ്വാസമായി എസ് വൈ എസ് ഇഫ്താര്‍ പന്തല്‍
   
vps
14-May-2019
 

കട്ടാങ്ങല്‍: ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്റര്‍ പരിസരത്ത് എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ പന്തല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്നു. പരിസരത്ത് ഹോട്ടലുകളോ ഭക്ഷണം കഴിക്കാനുള്ള മറ്റു മാര്‍ഗങ്ങളോ ഇല്ലാതെ പ്രയാസമനുഭവിക്കുമ്പോഴാണ് നോമ്പുതുറക്കും അത്താഴത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കി എസ് വൈ എസ് ഇഫ്താര്‍ പന്തല്‍ ശ്രദ്ധേയമാകുന്നത്. നോമ്പ് ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ഇഫ്താര്‍ പന്തലിനെ നൂറോളം പേരാണ് ദിവസവും ആശ്രയിക്കുന്നത്. പന്തലില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നവരും പാര്‍സല്‍ കൈപറ്റി ഹോസ്പിറ്റലിലും താമസസ്ഥലത്തും കൊണ്ടുപോയി കഴിക്കുന്നവരുമുണ്ട്.

 

അത്താഴം ആവശ്യമുള്ളവര്‍ പന്തലില്‍ രജിസ്റ്റര്‍ ചെയ്താല്‍ രാത്രി വൈകി താമസ സ്ഥലത്ത് സംഘാടകര്‍ ഭക്ഷണമെത്തിക്കും. മര്‍കസ് ആര്‍ സി എഫ് ഐയാണ് പ്രധാനമായും പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. മറ്റു സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഇഫ്താര്‍ പന്തലില്‍ വെളളലശ്ശേരിയിലേയും അരയങ്കോട്ടേയും പ്രവര്‍ത്തകര്‍ സ്ഥിരം സേവകരായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ഊഴം അനുസരിച്ച് എസ് വൈ എസിന്റെ വിവിധ സര്‍ക്കിള്‍ ഘടകങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരും സേവനത്തിനെത്തുന്നുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies