21-May-2019 (Tue)
 
 
 
 
‍ജോസ്‌കോ റബേഴ്‌സ് തൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിടുന്നു; ഫാക്ടറിയിലേക്ക് ബഹുജന മാര്‍ച്ച്
   
vps
15-May-2019
 

താമരശ്ശേരി: പുല്ലാഞ്ഞിമേട്ടില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കമ്പനിയിലെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിടുന്നു. അന്യായമായി പിരിച്ചുവിട്ട 33 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പുല്ലാഞ്ഞിമേട് ജോസ്‌കോ റബേഴ്‌സിനു മുന്നില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ജോസ്‌കോ റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെരുപ്പ് കമ്പനിയിലെ തൊഴിലാളികളാണ് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഏപ്രില്‍ 24 മുതല്‍ പിരിച്ചുവിട്ടതായി കാണിച്ച് തപാല്‍ വഴി നോട്ടീസ് അയക്കുകയായിരുന്നുവെന്നും യാതൊരു മാനദന്ധങ്ങളും പാലിക്കാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും ഇവര്‍ പറയുന്നു.

 

അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെയും മതത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. മാസങ്ങളായി വല്ലപ്പോഴും മാത്രമാണ് തൊഴില്‍ ലഭിച്ചിരുന്നത്. ഇത് കാരണം ജീവിതം വഴി മുട്ടിയ തൊഴിലാളികളെ പിരിച്ചുവിട്ട് ചെറിയ കൂലിക്ക് പുതിയ തൊഴിലാളികളെ നിയമിച്ചുവെന്നാണ് ആരോപണം. രണ്ടാഴ്ച പിന്നിട്ട സമരത്തിന് പിന്തുണയുമായി സി ഐ ടി യു കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തി. മാനേജ്‌മെന്റിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ചര്‍ച്ചക്ക് തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies