21-May-2019 (Tue)
 
 
 
 
‍താമരശ്ശേരിയില്‍ തെരുവ് നായയുടെ അക്രമം
   
vps
16-May-2019
 

താമരശ്ശേരി: താമരശ്ശേരി ടൗണില്‍ തെരുവ് നായയുടെ പരാക്രമം. കടിയേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയാട് കുണ്ടംകുളങ്ങര സുജിത്ത്(40)നാണ് കടിയേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രാധമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാരാടി കുടുക്കിലുമ്മാരം റോഡിലായിരുന്നു സംഭവം. കുടുക്കിലുമ്മാരം ഭാഗത്തും ഏതാനും പേരെ തെരുവ് നായ അക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies