21-May-2019 (Tue)
 
 
 
 
‍ജില്ലാ റഗ്ബി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാസ്‌ക് വെള്ളിപറമ്പും പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിയും ചാമ്പ്യന്‍മാരായി
   
vps
15-May-2019
 

പുതുപ്പാടി: കൈതപ്പൊയില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍വെച്ച് നടന്ന കോഴിക്കോട് ജില്ലാ റഗ്ബി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാസ്‌ക് വെള്ളിപറമ്പ് ചാമ്പ്യന്‍സും റെഡ്സ്റ്റാര്‍ ഈങ്ങാപ്പുഴ റണ്ണേഴ്‌സുമായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി വിന്നേഴ്‌സും യുവതരംഗ് ഈങ്ങാപ്പുഴ റണ്ണേഴ്‌സുമായി. സമാപന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. റഗ്ബി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി കെ സുഹൈല്‍ അധ്യക്ഷത വഹിച്ചു. റിയാസ് അടിവാരം, ബിജു വാച്ചാലില്‍, എന്‍ സി റഫീഖ്, കെ കെ അഭിജിത് ബാബു, പി ടി ഷാജി, കെ എം ജോസഫ്, വി കെ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിനോയ് ജോസഫ് സ്വാഗതവും സുകുമാരന്‍ പുഴങ്കുന്ന് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies