21-May-2019 (Tue)
 
 
 
 
‍വീണ്ടും ഭ്രാന്തന്‍ നായയുടെ പരാക്രമം; കൂടത്തായില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം ആളുകള്‍ക്ക് കടിയേറ്റു
   
vps
18-May-2019
 

താമരശ്ശേരി: കൂടത്തായിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്ക്. വ്യാഴാവ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നര വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് കുട്ടികള്‍ക്കും ആറോളം മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. കൂടത്തായി ടൗണ്‍, കരിങ്ങാംപൊയില്‍, പുറായില്‍ പ്രദേശങ്ങളിലൂടെ ഓടി നടന്നാണ് നായ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും റോഡിലൂടെ നടന്നു പോയവരുമാണ് പേപ്പട്ടിയുടെ പരാക്രമത്തിനിരയായത്. കൂടുതല്‍ ആളുകള്‍ ഓടിയെത്തി നായയെ തുരത്തിയതിനാലാണ് പലരും കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പേപ്പട്ടിയുടെ മുന്നില്‍ നിന്നും പലരും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നാട്ടില്‍ പരന്നതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. കുട്ടികളെ പുറത്തിറക്കരുതെന്ന സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി മണിക്കൂറുകളോളം കൂടത്തായി പ്രദേശത്തെ ഭീതിയിലാക്കിയ ഭ്രാന്തന്‍ നായയെ ഒടുവില്‍ കൂടത്തായി അങ്ങാടിക്ക് സമീപത്തുവെച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധനാഴ്ച വൈകിട്ട് താമരശ്ശേരി കാരാടിയിലും കുടുക്കിലുമ്മാരം പ്രദേശത്തും അഞ്ചോളം ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. കുന്ദമംഗലം പിലാശ്ശേരി ഭാഗത്ത് അഞ്ചുപേര്‍ക്കും ബുധനാഴ്ച നായയുടെ കടിയേറ്റു. നാട്ടിന്‍ പുറങ്ങളില്‍ തെരുവ് നായയുടെ വിളയാട്ടം വര്‍ധിക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies