17-Nov-2019 (Sun)
 
 
 
 
‍ബൈക്കില്‍ കെട്ടിവെച്ച ഹെല്‍മെറ്റ് യാത്രക്കാരന്റെ തലയില്‍ വെച്ചു കൊടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍; ദൃശ്യങ്ങള്‍ വയറല്‍
   
vps
21-Sep-2019
 

മുക്കം: മുക്കം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ചുമതലയുള്ള എ എസ് ഐ. പി അസ്സൈന്റെ ഹെല്‍മെറ്റ് ബോധവല്‍ക്കരണത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി. സി പി ഒ സുനിലിനൊപ്പം കാരശ്ശേരി ഭാഗത്ത് വീട് കയറി സര്‍വ്വെ നടത്തുന്നതിനിടെ നടത്തിയ ബോധവല്‍ക്കരണമാണ് എ എസ് ഐ അസ്സൈനെ താരമാക്കിയത്. ബൈക്കിന്റെ പിന്നില്‍ ഹെല്‍മെറ്റ് കെട്ടി വെച്ച് യുവാവ് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ബൈക്ക് നിര്‍ത്തിച്ച ശേഷം എ എസ് ഐ അസ്സൈന്‍ യുവാവിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ബൈക്കിന്റെ പിന്നില്‍ കെട്ടിയിട്ട ഹെല്‍മെറ്റ് അഴിച്ചെടുത്ത് യുവാവിന്റെ തലയില്‍ വെച്ചുകൊടുത്തു. പിന്നെ ചെറിയൊരു ഉപദേശവും. ഇതെല്ലാം നാട്ടുകാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ജനമൈത്രി പോലീസ് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് എ എസ് ഐ അസ്സൈന്‍ നടത്തിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies