17-Nov-2019 (Sun)
 
 
 
 
‍പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലക്ക് കൈതാങ്ങായി എസ് വൈ എസിന്റെ കാര്‍ഷിക പദ്ധതി
   
vps
17-Oct-2019
 

കോടഞ്ചേരി: പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലക്ക് കൈതാങ്ങായി എസ് വൈ എസിന്റെ കാര്‍ഷിക പദ്ധതി. നൂറാംതോട് പ്രദേശത്ത് കഴിഞ്ഞ പ്രളയത്തില്‍ ചപ്പു ചവറുകള്‍ അടിഞ്ഞ് കൃഷിയോഗ്യമല്ലാതായ മൂന്നേക്കറോളം വയല്‍ പാട്ടത്തിനെടുത്താണ് എസ് വൈ എസ് എസ് വൈ എസ് താമരശ്ശേരി സോണ്‍ കമ്മിറ്റി നെല്ല് വിളയിക്കുന്നത്. പുതു തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് വയല്‍ കൃഷി യോഗ്യമാക്കി വിത്തിറക്കിയത്. എല്ലാ വീടുകളിലും അടുക്കള തോട്ടം ഉള്‍പ്പെടെയുള്ള പദ്ധതിയാണ് എസ് വൈ എസ് നടപ്പിലാക്കുന്നത്. ആദ്യാമായി ചപ്പും ചവറുകളും നീക്കം ചെയ്തു. ഒപ്പം കാട് വെട്ടിത്തെളിയിച്ച് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചു. നൂറാംതോട് പാടശേഖര സമിതി സെക്രട്ടി പുത്തൂര്‍മഠം കുഞ്ഞാലിയാണ് കാര്‍ഷിക വൃത്തിക്ക് നേതൃത്വം നല്‍കുന്നത്. കോടഞ്ചേരി കൃഷി ഭവന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചു. വിത്തിറക്കില്‍ ഹംസ മുസ്ലിയാര്‍ കൈതപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കാവുംപുറം, ഷംസുദ്ദീന്‍ പെരുമ്പള്ളി, നൗഫല്‍ സഖാഫി നൂറാംതോട് തുടങ്ങിയവര്‍ പങ്കെടുത്തു. വയല്‍ കൃഷി യോഗ്യമാക്കാനും കൃഷിയിറക്കാനും കര്‍ഷകര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ എസ് വൈ എസിന്റെ കാര്‍ഷിക പദ്ധതി കാര്‍ഷിക വൃത്തിയുടെ തിരിച്ചു വരവിന് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies