17-Nov-2019 (Sun)
 
 
 
 
‍ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
   
vps
07-Nov-2019
 

താമരശ്ശേരി: വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെന്നാരോപിച്ച് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുഷാരഗിരി അടിവാരം കോഴിക്കോട് റൂട്ടിലോടുന്ന തുഷാര ബസ്സിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ പുതുപ്പാടിയിലുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് പുതുപ്പാടിയിലെ ഡി എം എ കോളേജിലെ വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെന്നാരോപിച്ച് ബസ്സ് തടഞ്ഞ നാട്ടുകാരും വിദ്യാര്‍ത്ഥികളും മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്നു പിന്നാലെ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയും പരാതിയുമായെത്തി. ബസ് ജീവനക്കാരന്‍ കയറിപ്പിടിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥിനി ആദ്യം പോലീസിനെ അറിയിച്ചത്. ഇതുപ്രകാരം ബസ് ജീവനക്കാരനെ പോലീസ് വിളിച്ചു വരുത്തി ബുധനാഴ്ച രാവിലെ ഹാജറാവണമെന്നാവശ്യപ്പെട്ട് വിട്ടയച്ചു. ബസ്സ് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ വീണ് പരുക്കേറ്റെന്നാണ് പിന്നീട് വിദ്യാര്‍ത്ഥിനി പോലീസിനെ അറിയിച്ചത്. ബസ് ജീവനക്കാരനെ പീഡനകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് അടിവാരം കോഴിക്കോട് റൂട്ടില്‍ ബുധനാഴ്ച പണിമുടക്കാനും നീക്കം നടന്നു. ഇതോടെയാണ് രണ്ട് പരാതിയിലും പോലീസ് കേസെടുത്തത്. ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് രക്ഷിതാക്കളുമാണ് പ്രതികള്‍. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാരനെതിരെയാണ് കേസെടുത്തത്. പീഡനക്കേസ് ഒഴിവാക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കുകും ചെയ്തതിനെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies