07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍ട്രസ്റ്റ് ഭൂമി തട്ടിപ്പ്: ടി സിദ്ദീഖ് ഉപ്പെടെയുള്ളവര്‍ക്കെതിരെ ഡി വൈ എസ് പി യുടെ അന്വേഷണ റിപ്പോര്‍ട്ട്
   
vps
08-Nov-2019
 

താമരശ്ശേരി: റിട്ട. മജിസ്‌ട്രേറ്റ് ട്രസ്റ്റിന് കൈമാറിയ സ്വത്തില്‍ നിന്നും ഒരേക്കര്‍ ഭൂമി ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത് പ്രശ്‌നം പരിഹരിച്ചതിന്റെ പേരിലാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പ്രാധമിക അന്വേഷണ റിപ്പോര്‍ട്ട്. താമരശ്ശേരി ചുങ്കം സ്വപ്ന പ്ലാന്റേഷന്‍ ഉടമയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായിരുന്ന കെ എം ലിങ്കന്‍ അബ്രഹാം തന്റെ പിതാവായ കെ എം അബ്രാഹാമിന്റെ പേരിലുള്ള ട്രസ്റ്റിന് കൈമാറിയ ഭൂമി വ്യാജ ഒസ്യത്ത് ഉപയോഗിച്ച് സഹോദരന്‍ ഫിലോമിന്‍ അബ്രഹാം തട്ടിയെടുത്തുവെന്നും ഇതില്‍ ഒരേക്കര്‍ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കലാക്കിയമെന്നുമുള്ള പരാതിയിലാണ് താമരശ്ശേരി ഡി വൈ എസ് പി പ്രാധമിക അന്വേഷണം നടത്തി റൂറല്‍ എസ് പി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവും തിരുവനന്തപുരം സ്വദേശിയുമായ എ എച് ഹഫീസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് റൂറല്‍ എസ് പി യുടെ നിര്‍ദ്ദേശ പ്രകാരം താമരശ്ശേരി ഡി വൈ എസ് പി. കെ പി അബ്ദുല്‍ റസാഖ് അന്വേഷണം നടത്തിയത്. 2008 ല്‍ ലിങ്കന്‍ അബ്രഹാം തന്റെ സ്വത്തുക്കള്‍ ട്രസ്റ്റിന് നല്‍കിക്കൊണ്ട് തയ്യാറാക്കിയ ഒസ്യത്ത് നില നില്‍ക്കെ 2011 ല്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്തുക്കള്‍ സഹോദരന്‍ കൈക്കലാക്കിയെന്നു കാണിച്ച് ലിങ്കന്‍ അബ്രഹാമിന്റെ ഭാര്യാ സഹോദരിയുടെ മകളും മുഖ്യ ട്രസ്റ്റിയുമായ ജീന്‍ ആര്‍ജുന്‍കുമാറും ബന്ധുവും ട്രസ്റ്റിയുമായ സണ്ണി സോളമനും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കേസില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, കാരശ്ശേരി ബേങ്ക് പ്രസിഡന്റ് എന്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ ഇടപെട്ട് കേസ് ഒത്തു തീര്‍പ്പാക്കിയെന്നും ഇതിന്റെ പ്രത്യുപകാരമായി ഒരേക്കര്‍ ഭൂമി ഇവരുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നുമായിരുന്നു ആരോപണം. പരാതിക്കാര്‍ക്ക് കോടികള്‍ കൈമാറിയെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് എ എച് ഹഫീസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

 

അന്വേഷണത്തിന്റെ ഭാഗമായി ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പരാതിക്കാരനായ ഹഫീസിനെയും താമരശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ലിങ്കന്‍ അബ്രഹാമിന്റെ സഹായി ദേവസ്യ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയാണ് പ്രാധമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ക്ക് സമര്‍പ്പിച്ചത്. ഫിലോമിന്‍ അബ്രഹാമിന്റെ സംരക്ഷണത്തില്‍ ലിങ്കന്‍ അബ്രഹാം കഴിയുമ്പോള്‍ അവശനായിരുന്നുവെന്നും പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ മനസ്സിലായതായി താമരശ്ശേരി ഡി വൈ എസ് പി പരാതിക്കാരനായ ഹഫീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. ഈ സമയം തയ്യാറാക്കിയ ഒസ്യത്തില്‍ വിരലടയാളം പതിപ്പിച്ചത് താനാണെന്ന് ലിങ്കന്റെ സഹായിയായിരുന്ന പി വി ദേവസ്യ മൊഴി നല്‍കിയ സാഹചര്യത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ഒസ്യത്ത് തയ്യാറാക്കിയത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ പേരിലേക്ക് ഒരേക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് കേസ് ഒത്തുതീര്‍പ്പാക്കിയതിനുള്ള പ്രതിഫലമാണെന്ന് വ്യക്തമാവുന്നുണ്ട്. താമരശ്ശേരി ടൗണിനോട് ചേര്‍ന്നുള്ള ഈ സ്ഥലം തുഛമായ വിലക്ക് വില്‍പ്പന നടത്തിയതില്‍ സംശയമുണ്ടെന്നും സാമ്പത്തിത ഇടപാടില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ കോഴിക്കോട് മാങ്കാവ് സ്വദേശി അജ്മല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സിറ്റി െ്രെകം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് രണ്ട് മാസത്തോളം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാതെ പൂഴ്തിവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് നിയമ സഭയില്‍ ചോദ്യം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies