17-Nov-2019 (Sun)
 
 
 
 
‍നിയമം മാനവികതക്ക്: സെമിനാര്‍ സംഘടിപ്പിച്ചു
   
vps
07-Nov-2019
 

കൈതപ്പൊയില്‍: എം ഇ എസ് സ്‌കൂള്‍ ലീഗല്‍ സെല്‍ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിയമം മാനവികതക്ക് സെമിനാര്‍ സംഘടിപ്പിച്ചു. സാധാരണക്കാര്‍ക്ക് നിയമം മൂലം സര്‍ക്കാര്‍ നല്‍കുന്ന പരിരക്ഷയെ കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്നും നിയമവാഴ്ച ഇല്ലെങ്കില്‍ രാജ്യം അരാജകത്തിലാവുമെന്നും താമരശ്ശേരി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സുജയസുധാകരന്‍ പറഞ്ഞു. നിയമം അറിഞ്ഞിരുന്നാല്‍ മാത്രമേ ഓരോ പൗരനും സാമൂഹിക പ്രതിബദ്ധതയുള്ളവരാവുകയുള്ളൂ. കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂള്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി ജോര്‍ജ് സ്വാഗതം പറഞ്ഞു. എം ഇ എസ് താലൂക്ക് സെക്രട്ടരി എ സി അബ്ദുല്‍ അസീസ്, പി ടി എ പ്രസിഡന്റ് മുഹമ്മദലി, മനോജ് പി മാത്യു, ഇഷസനം, നേഹ ജോര്‍ജ്, നിഹാല്‍ അബ്ദുല്‍ നാസര്‍, അന്‍സില്‍, ബെക്കാം, റിഫാന, ഹാബില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies