17-Nov-2019 (Sun)
 
 
 
 
‍താമരശ്ശേരിയെ കോഴിമാലിന്യ മുക്ത മാക്കാനുള്ള പദ്ധതിയുമായി കോഴി വ്യാപാരികള്‍
   
vps
08-Nov-2019
 

താമരശ്ശേരി: താമരശ്ശേരിയെ കോഴിമാലിന്യ മുക്ത മാക്കാനുള്ള പദ്ധതിയുമായി കോഴി വ്യാപാരികള്‍. റോഡിലും പൊതു സ്ഥലങ്ങളിലും കോഴിക്കട മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിഷേധം ഉയരുകയും നിയമ നടപടിയുമായി ഗ്രാമപഞ്ചായത്ത് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ കമ്പനിയുമായി സഹകരിക്കാന്‍ കോഴി വ്യാപാരികള്‍ തീരുമാനിച്ചത്. ഇതു പ്രകാരം താമരശ്ശേരിയിലെ കോഴിക്കടകളില്‍ ഫ്രീസര്‍ സ്ഥാപിക്കുകയും മാലിന്യം ഇതില്‍ നിക്ഷേപിക്കുകയും ചെയ്തു. താമരശ്ശേരി അമ്പായത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ യൂണിറ്റില്‍ നിന്നും വാഹനം എത്തി മാലിന്യം ശേഖരിക്കും. കിലോക്ക് ഏഴ് രൂപ ഇതിന്നായി കോഴിക്കടക്കാര്‍ നല്‍കണം.

 

ഈ മാലിന്യം ആനിമല്‍ ഫുഡ് നിര്‍മാണത്തിന് ഉപയോഗിക്കുക വഴി മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതോടൊപ്പം കമ്പനിക്ക് സാമ്പത്തിക നേട്ടവും ലഭിക്കും. കമ്പനിയുമായി സഹകരിച്ച് ജില്ലയിലെ കോഴിമാലിന്യ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് കോഴി വ്യാപാരി സമിതി ജില്ലാ സെക്രട്ടറി മുസ്ഥഫ പറഞ്ഞു. താമരശ്ശേരി സദ്ദാം ചിക്കന്‍ സ്റ്റാളില്‍ നടന്ന ചടങ്ങില്‍ മാലിന്യ സംസ്‌കരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ സരസ്വതി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി, സാലി സദ്ദാം തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies