07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍ഭരണഭാഷാ വാരാഘോഷം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രശ്‌നോത്തരി മത്സരം
   
vps
08-Nov-2019
 

കോഴിക്കോട്: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച പ്രശ്നോത്തരി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന 54 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചിരിച്ചും ചിന്തിപ്പിച്ചും തീര്‍ത്തും അറിവിന്റെ ആഘോഷമായി ഉദ്യോഗസ്ഥര്‍ മത്സരത്തെ കൊണ്ടാടി. നേരിട്ട് ചോദ്യങ്ങള്‍ നല്‍കുന്ന ശൈലിയില്‍നിന്ന് വ്യത്യസ്തമായി മനസ്സില്‍ ചോദ്യവും ഉത്തരവും എന്നും നിലനിര്‍ത്തുന്ന ശൈലിയാണ് ക്വിസ്മാസ്റ്റര്‍ സാജിദ് ടി വി സ്വീകരിച്ചത്. മലയാള ഭാഷയുടെ ഉള്ളറകളിലേക്ക് മത്സരാര്‍ത്ഥികളെ കൈ പിടിച്ചുകൊണ്ട് പോകാന്‍ മത്സരത്തിന് കഴിഞ്ഞു. പ്രാഥമിക റൗണ്ടിനുശേഷം 6 ടീമുകളെയാണ് അവസാനഘട്ട മത്സരത്തിലേക്ക് പരിഗണിച്ചത്.

 

മത്സരത്തില്‍ മെഡിക്കല്‍ കോളേജ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ അതുല്‍ എസ് എസ്, ശ്രീജിത്ത് വി കെ എന്നിവര്‍ ഒന്നാം സ്ഥാനവും, വിദ്യാഭ്യാസ വകുപ്പിലെ വിവേക് പയ്യോളി, ആര്‍ രസ്‌ന എന്നിവര്‍ രണ്ടാം സ്ഥാനവും, വടകര ജി എസ് ടി ഓഫീസിലെ പി കെ ശോഭ, ബിന്ദു മോള്‍ പി എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍ക്കും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിലെ വിജയികള്‍ക്കുമുള്ള സമ്മാനദാനം അസിസ്റ്റന്റ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എ ഡി എം റോഷ്‌നി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഉപന്യാസ രചന മത്സരത്തില്‍ എരഞ്ഞിപ്പാലം ഇ എസ് ഐ ഡിസ്പന്‍സറിയിലെ എ എന്‍ എം കെ വനജകുമാരി ഒന്നാം സ്ഥാനവും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് അബു ഉനൈസ് രണ്ടാം സ്ഥാനവും റവന്യൂ വിഭാഗം ക്ലാര്‍ക്ക് ടി എം സജീന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies