07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ കൊയ്ത്തുത്സവം നടത്തി
   
vps
09-Nov-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ള തോട് ഉദ്ഘാടനം ചെയ്തു. ഒരേക്കര്‍ സമീകൃത കൃഷിയിടത്തിലെ കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. പരമ്പരാഗത കൃഷിരീതി സ്വീകരിച്ച് നടത്തിയ സംരംഭം വിജയമാക്കുന്നതില്‍ കൃഷിവകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റയും പൂര്‍ണ്ണ സഹകരണമുണ്ടായിരുന്നു. കുട്ടിക്കര്‍ഷകര്‍ പഴയ കാല കര്‍ഷകരെ പുന:സൃഷ്ടിക്കുകയായിരുന്നു. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ നടത്തിയ കൊയ്ത്ത് ഉത്സവമാക്കാന്‍ കട്ടിപ്പാറയുടെ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍ എന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹരിത ശ്രീ കാര്‍ഷിക ക്ലബ് നെല്‍കൃഷിക്ക് തുടക്കമിട്ടത്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഉണ്ടായത്. നെല്ല് കുത്തി എല്ലാവര്‍ക്കും പായസം വച്ച് നല്‍കാനാണ് തീരുമാനമെന്ന് കുട്ടിക്കര്‍ഷകര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ബേബി ബാബു, മദാരി ജുബൈരിയ, വാര്‍ഡ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍, കൃഷി ഓഫീസര്‍ മുഹമ്മദ് ഫൈസല്‍, പരമ്പരാഗത കര്‍ഷകന്‍ രാമേട്ടന്‍, ഹെഡ്മാസ്റ്റര്‍ അബ്രാഹം എം എ, കണ്‍വീനര്‍ അനുജ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies