07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍ഫാത്തിമ ഹന്നത്തിനും അന്‍ഷ കരീമിനും യാത്രയപ്പ് നല്‍കി
   
vps
09-Nov-2019
 

എളേറ്റില്‍: കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ നടത്തുന്ന പാസ് വേര്‍ഡ് ക്യാമ്പിന്റെ ദേശീയ തലമായ എക്‌സ്‌പ്ലോര്‍ ഇന്ത്യ യാത്രക്ക് സെലക്ഷന്‍ ലഭിച്ച എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹ്യൂമാനിറ്റീസ് വിദ്യാത്ഥികളായ ഫാത്തിമ ഹന്നത്തിനും, സയന്‍സ് വിദ്യാര്‍ത്ഥിയായ അന്‍ഷ കരീമിനും സ്‌കൂള്‍ കരിയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഉസയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റജ്‌ന കുറക്കാംപൊയില്‍ എം എ റഊഫ്, സി സുബൈര്‍, എം പി ഉസയിന്‍, എം റസീന, മുജീബ് ചളിക്കോട്, പി പി മുഹമ്മദ് ബഷീര്‍, കെ പി റഊഫ്, എന്നിവര്‍ സംബന്ധിച്ചു. ഏഴ് ദിവസത്തെ പരിപാടിയില്‍ രാഷ്ട്രപതി ഭവന്‍, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച, ഇന്ത്യന്‍ പാര്‍ലമെന്റ്, ഡല്‍ഹിയിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍, ചരിത്ര പ്രാധാന്യ സ്ഥലങ്ങള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇവര്‍ക്ക് കൈവന്നിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് പത്ത് പേര്‍ക്ക് മാത്രണ് അവസരം ലഭിച്ചത്. കലാകായിക രംഗത്തെ മികവും പഠനത്തിലെ ഉന്നത നിലവാരവുമാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ മാനദണ്ഡം. സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരായ ഇരുവരും സ്‌കൂളിലെ കലാ കായിക രംഗത്തെ നിറ സാന്നിധ്യമാണ്. നവംബര്‍ 11 മുതല്‍ 18 വരെയാണ് എക്‌സ്‌പ്ലോര്‍ ഇന്ത്യാ യാത്ര.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies