29-Mar-2020 (Sun)
 
 
 
 
‍കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ മനോവീര്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം
   
vps
05-Dec-2019
 

തിരുവമ്പാടി: കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ മനോവീര്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം. കുത്തനെയുള്ള ഇറക്കത്തില്‍ നിന്നും ബ്രേക്ക് നഷ്ടപ്പെട്ട ബസ്സ് ഡ്രൈവര്‍ സാഹസികമായി മതിലില്‍ ഇടിച്ച് നിര്‍ത്തി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപത്തെ കുത്തനെയുള്ള ഇറക്കത്തിലായിരുന്നു സംഭവം. പൂവാറന്‍തോട് കല്ലന്‍പുല്ലില്‍ നിന്നും തിരുവമ്പാടിക്ക് പുറപ്പെട്ട തിരുവമ്പാടി ഡിപ്പോയുടെ ആര്‍ എ സി 514 നമ്പര്‍ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ഡ്രൈവര്‍ മലയമ്മ സ്വദേശി ഐ കെ ഷൗക്കത്തലി വിവരം മറ്റാരെയും അറിയിച്ചില്ല.

 

കുത്തനെയുള്ള ഇറക്കത്തിലെ കൊടുംവളവ് കഴിഞ്ഞ ഉടനെ ബസ്സ് ഇടതുവശത്തെ മതിലില്‍ ഇടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ബസ്സില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും കാര്യമായ പരുക്കേറ്റില്ല. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം യാത്രക്കാരെ അറിയിച്ചിരുന്നെങ്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുമായിരുന്നു. ബ്രേക്കിന്റെ എയര്‍ ലീക്കായതാണ് ബ്രേക്ക് നഷ്ടപ്പെടാന്‍ കാരണമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies