29-Mar-2020 (Sun)
 
 
 
 
‍എരവന്നൂര്‍ എ യു പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കിടപ്പ് രോഗികളുടെ സ്‌നേഹ സംഗമം ഒരുക്കി
   
vps
07-Dec-2019
 

മടവൂര്‍: നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയേണ്ടി വന്ന കിടപ്പു രോഗികള്‍ക്കും വീല്‍ ചെയറുകല്‍ അഭയം തേടിയവര്‍ക്കും സാന്ത്വനമേകുന്നതിന്നായി എരവന്നൂര്‍ എ യു പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കിടപ്പ് രോഗികളുടെ സ്‌നേഹ സംഗമം ഒരുക്കി. സ്‌കൂളിലെ ജെ ആര്‍ സി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സ്‌നേഹമുള്ള കൂട്ടുകാര്‍ എന്ന വാട്‌സാപ്പ് കൂട്ടായ്മ പിന്തുണയുമായെത്തി. പ്രദേശത്തെ കിടപ്പു രോഗികളും അവരുടെ പരിപാചരകരും ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അവരെ സ്‌കൂള്‍ ജീവിതത്തിലേത്ത് തിരിച്ചെത്തിച്ചു. പിന്നെ അവരും വേദനകള്‍ മറന്ന് പാടി.

 

ഭിന്നശേഷിക്കാരെ സഹായിക്കലും പരിഗണിക്കലും സമൂഹത്തിന്റെ കടമയാണെന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കാന്‍ സ്‌നേഹ സംഗമത്തിന് കഴിഞ്ഞു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹസീന ടീച്ചര്‍, സ്റ്റാറ്റിംകമ്മറ്റി ചെയര്‍പേയ്‌സണ്‍ സിന്ധു മോഹന്‍, സ്‌കൂള്‍ മാനേജര്‍ വി ഉഷാദേവി, മജീദ് മാസ്റ്റര്‍ കോണോട്ട്, പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies