29-Mar-2020 (Sun)
 
 
 
 
‍മുസ്ലീം ലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞിറങ്ങിയ യുവാവ് കുത്തേറ്റ് മരിച്ചു
   
vps
18-Mar-2020
 

കുറ്റ്യാടി: മുസ്ലീം ലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞിറങ്ങിയ യുവാവ് കുത്തേറ്റ് മരിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തൊട്ടില്‍പാലം എടച്ചേരിക്കണ്ടി അന്‍സാര്‍(28) ആണ് മരിച്ചത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയാണ് അരയിലുണ്ടായിരുന്ന കത്തികൊണ്ട് അന്‍സാറിനെ കുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിലൂടെ അഹമ്മദ് ഹാജിക്കെതിരെ അന്‍സാര്‍ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നും രണ്ടുപേരും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആയതിനാല്‍ ചര്‍ച്ചക്കായി വിളിപ്പിക്കുകയായിരുന്നുവെന്നും ലീഗ് നേതാക്കള്‍ പറയുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെയാണ് അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തിയത്. സാരമായി പരുക്കേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അഹമ്മദ് ഹാജിയെ തൊട്ടില്‍പാലം പോലീസ് കസ്റ്റഡിയിലെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies